LiveTV

Live

National

രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ത്രികോണ മത്സരം നടന്ന രാജസ്ഥാനിലെ രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. 

രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി

രാജസ്ഥാനിലെ രാംഗഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. 12, 228 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫിയ സുബൈറിന്‍റെ ജയം. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം നൂറായി. ഹരിയാനായിലെ ജിന്ദ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷന്‍ മിന്ദയും വിജയിച്ചു.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേരത്തെ നേടിയ ജയം തുടരുക തന്നെയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വെച്ചത്. 2013 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗ്യാന്‍ദേവ് അഹൂജ മത്സരിച്ച് ജയിച്ച സീറ്റാണ് രാംഗഡ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 83,311 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 71,083 വോട്ട് നേടാനേ ആയുള്ളു.

ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയപ്പോള്‍ 24,856 വോട്ട് നേടാന്‍ ബി.എസ്.പിക്കും സാധിച്ചു. കഴിഞ്ഞ തവണ വെറും ഏഴായിരം വോട്ടായിരുന്നു രാംഗഡിലെ ബി.എസ്.പിയുടെ സമ്പാദ്യം. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയപ്പോള്‍ ദളിത് വോട്ടുകളെ ബി.എസ്.പി പിടിച്ച് നിര്‍ത്തി. ഇത് യു.പിയലടക്കം ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ സ്വാധീനിക്കമെന്നതാണ് കണ്ടറിയേണ്ടത്. ജയത്തോടെ ഇരുന്നൂറംഗ നിയമസഭയില്‍ എം.എല്‍.എമാരുടെ എണ്ണം നൂറാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. ബി.എസ്.പി, സ്വതന്ത്രര്‍ അടക്കം 118 എം.എല്‍.എമാരുടെ പിന്തുണയാണ് നിലവലില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ളത്.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലെ ജിന്ദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷന്‍ മിന്ദ വിജയിച്ചു. 12,935 ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം. സിറ്റിങ് ഐ.എന്‍.എല്‍.ഡി എം.എല്‍.എ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മകന്‍ കൃഷന്‍ മിന്ദ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാലക്ക് 22,740 വോട്ട് നേടി മൂന്നാം സ്ഥാനത്തേ എത്താന്‍ സാധിച്ചുള്ളു.