LiveTV

Live

National

കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം...

കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

സര്‍ക്കാരിന്‍റെ നാലരവര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം. നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ സുസ്ഥിരമായ പുതിയ ഇന്ത്യയെ നിര്‍മിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുത്തലാഖ് ബില്‍, സാമ്പത്തിക സംവരണ ബില്‍, പൌരത്വ ബില്‍ എന്നിവ സര്‍ക്കാര്‍ നേട്ടമായി അവകാശപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ റഫാല്‍, നോട്ടുനിരോധം ഉള്‍പ്പെടെ വിവാദ വിഷയങ്ങളും പരാമര്‍ശവിധേയമായി.

പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നു രാഷ്ട്രപതിയുടെ മണിക്കൂര്‍ നീണ്ട നയപ്രഖ്യാപന പ്രസംഗം. ഗാന്ധിജിയുടെ മൂല്യങ്ങളിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അഴിമതി രഹിത-വെളിയിട വിസര്‍ജ്ജനരഹിത ഇന്ത്യയാണ് ലക്ഷ്യമിട്ടത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പാവങ്ങളിലേക്കെത്തി. ഒമ്പത് കോടി ശൌചാലയങ്ങള്‍, 13 കോടി പാചകവാതക കണക്ഷന്‍, 1.30കോടി വീടുകള്‍, 7 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകള്‍, വൈദ്യുതീകരിച്ച 11000 ഗ്രാമങ്ങള്‍ എന്നിങ്ങനെ സര്‍ക്കാര്‍ നേട്ടങ്ങള്‍. 10 ശതമാനം സാമ്പത്തിക സംവരണം ധീരമായ നടപടി, മുത്തലാഖ് ബില്‍ മുസ്ലിം സ്ത്രീകളോടുള്ള പ്രതിബദ്ധതയുടെ തെളിവ്. പൌരത്വ ബില്‍ കുടിയേറ്റക്കാരോടുള്ള മനോഭാവം.

ഏറെ പഴികേട്ട നോട്ടുനിരോധം കള്ളപ്പണ മാഫിയയെ തകര്‍ത്തെന്ന് രാഷ്ട്രപതി. കര്‍ശന നിയമങ്ങള്‍ കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കി. ജിഎസ്.ടി വ്യാപാരം സുതാര്യവും എളുപ്പവുമാക്കി. സര്‍ദാര്‍ പ്രതിമ അഭിമാനം. റഫാല്‍ യുദ്ധവിമാനങ്ങള്‍ സേനയുടെ ആത്മവീര്യം വര്‍ധിപ്പിക്കുമെന്ന പരാമര്‍ശത്തിന് ഭരണപക്ഷത്ത് നിന്ന് നീണ്ട കയ്യടി.

കര്‍ഷകരുടെ പ്രയാസം മനസ്സിലാക്കുന്ന സര്‍ക്കാരായതിനാലാണ് താങ്ങുവില വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ മൂലം നിക്ഷേപ സൌഹൃദരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 77ആം സ്ഥാനത്തേക്കുയര്‍ന്നെന്നും ലോകത്തിന്‍റെ ജി.ഡി.പിയില്‍ ഇന്ത്യയുടെ പങ്ക് 2.7 ശതമാനത്തില്‍ നിന്ന് 3.3 ശതമായി ഉയര്‍ന്നുവെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. നാളെയാണ് കേന്ദ്ര ബജറ്റ്.