LiveTV

Live

National

അലോക് വര്‍മ്മക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത, പെന്‍ഷന്‍ ആനുകൂല്യങ്ങളെ ബാധിച്ചേക്കും

സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അലോക് വര്‍മ്മക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത, പെന്‍ഷന്‍ ആനുകൂല്യങ്ങളെ ബാധിച്ചേക്കും

ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ അലോക് വര്‍മ്മക്കെതിരെ വകുപ്പു തല നിയമനടപടി നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ സിബിഐ മേധാവി അലോക് മര്‍മ്മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also read: അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നീക്കം

Also read: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മ രാജിവെച്ചു

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ആയായിരുന്നു അലോക് വര്‍മ്മയെ സി.ബി.ഐ മേധാവി സ്ഥാനത്തു നിന്നും നീക്കിയത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് നീക്കുന്നുവെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ച് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ നീക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി(ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി), പ്രതിപക്ഷ നേതൃപദവിയിലുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പുതിയ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു അലോക് വര്‍മ്മ അറിയിച്ചത്. നിയമപരമായ ചില തടസങ്ങളും അദ്ദേഹം കത്തില്‍ ഉന്നയിച്ചിരുന്നു. 2018 ജൂലൈ 31ന് തന്റെ വിരമിക്കല്‍ പ്രായം കഴിഞ്ഞതാണെന്നും സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ ജനുവരി 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്നും അലോക് വര്‍മ്മ ചൂണ്ടിക്കാണിച്ചിരുന്നു. ഫയര്‍സര്‍വ്വീസസ് ഡി.ജി പദവിയുടെ പ്രായ പരിധി കഴിഞ്ഞതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നാണ് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.