LiveTV

Live

National

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

ഗഡ്കരിയുടെ വാക്കുകള്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വ്യാഖ്യാനം ചമയ്ക്കാന്‍ പാടുപെടുകയാണ് ബി.ജെ.പി നേതാക്കള്‍

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

"വലിയ സ്വപ്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ സ്വപ്നം സഫലമായില്ലെങ്കില്‍ അവര്‍ തിരിച്ചടിക്കും"- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഇതുപോലുള്ള പ്രസംഗങ്ങള്‍ ബി.ജെ.പിക്ക് തലവേദനയായിട്ട് കുറച്ചുകാലമായി. കൃത്യമായി പറഞ്ഞാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടതിന് ശേഷമാണ് ഗഡ്കരി പരോക്ഷമായ വിമര്‍ശനങ്ങള്‍ തുടങ്ങിയത്.

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

ഗഡ്കരിയുടെ വാക്കുകള്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വ്യാഖ്യാനം ചമയ്ക്കാന്‍ പാടുപെടുകയാണ് ബി.ജെ.പി നേതാക്കള്‍. വാഗ്ദാനം ചെയ്ത സ്വപ്നങ്ങള്‍ സഫലമായില്ലെങ്കില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവന മോദി സര്‍ക്കാരിനെതിരെയാണെന്ന് പ്രതിപക്ഷം പറയുമ്പോള്‍ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നു.

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

വിജയിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിരവധി പേരെത്തും. പരാജയത്തിന് ഉത്തരവാദികളുണ്ടാകാറില്ല. പരാജയം കൂടി ഏറ്റെടുക്കാന്‍ തയ്യാറാകുമ്പോഴേ സംഘടനയോടുള്ള കൂറ് വ്യക്തമാകൂവെന്ന് പറഞ്ഞാണ് നിതിന്‍ ഗഡ്കരി വിമര്‍ശനങ്ങള്‍ തുടങ്ങിയത്. എം.പിമാരുടെയും എം.എല്‍.എമാരുടെയും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷനാണെന്ന് ഇന്‍റിലിജന്‍സ് ബ്യൂറോയുടെ‌ പരിപാടിയില്‍ പറഞ്ഞതും വിവാദമായിരുന്നു.

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

തന്‍റെ പ്രസംഗങ്ങള്‍ വിവാദമാകുമ്പോള്‍ ഒരു തരത്തിലുള്ള വിശദീകരണവും ഗഡ്കരി നല്‍കിയിട്ടില്ലെന്നും ഉള്ളിലിരുപ്പ് എന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ നിരവധി രാഷ്ട്രീയ വ്യാഖ്യാനങ്ങളുമുണ്ടാകുന്നു. നരേന്ദ്ര മോദിക്കും അമിത് ഷാക്കും മുകളില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്ന ഗഡ്കരി പിന്നീട് അവര്‍ക്ക് കീഴില്‍ കേന്ദ്രമന്ത്രിയാവുകയായിരുന്നു. അവസരം വന്നപ്പോള്‍ ഗഡ്കരി തിരിച്ചടിക്കുകയാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.

നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗഡ്കരിയുടെ പ്രസംഗങ്ങള്‍ക്ക് പിന്നിലെന്ത്? 

ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കുമെന്ന ശിവസേനയുടെ പ്രഖ്യാപനം ശ്രദ്ധേയമാണ്. ഗഡ്കരിയെ മുന്‍നിര്‍ത്തി ആര്‍.എസ്.എസ് പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണെന്നാണ് മറ്റൊരു വിശകലനം. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവലഭൂരിപക്ഷം നേടില്ലെന്ന സര്‍വ്വെകള്‍ കൂടി പുറത്തുവന്നതോടെ ഗഡ്കരിയുടെ വാക്കുകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.