LiveTV

Live

National

റിപബ്ലിക് ദിനത്തില്‍ ഇസ്‍ലാമിക് പതാക; മറ്റൊരു സംഘപരിവാര്‍ നുണക്കഥ കൂടി പൊളിഞ്ഞു

റിപബ്ലിക് ദിനത്തില്‍ കേരളത്തിലെ മുസ്‍ലിം വിദ്യാര്‍ഥികള്‍ വന്ദേമാതരം ബഹിഷ്കരിച്ച് ഇസ്‍ലാമിക് പതാക ഉയര്‍ത്തി എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര്‍ ചിത്രം പ്രചരിപ്പിച്ചത്

റിപബ്ലിക് ദിനത്തില്‍ ഇസ്‍ലാമിക് പതാക; മറ്റൊരു സംഘപരിവാര്‍ നുണക്കഥ കൂടി പൊളിഞ്ഞു

റിപബ്ലിക് ദിനത്തില്‍ കേരളത്തിലെ ഒരു കൂട്ടം മുസ്‍ലിം വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത് ഇസ്‍ലാമിക് പതാകയാണെന്ന സംഘപരിവാര്‍ പ്രചരണം വ്യാജമെന്ന് തെളിഞ്ഞു. ആള്‍ട്ട് ന്യൂസ് ആണ് സംഘപരിവാറിന്‍റെ നുണപ്രചരണം പൊളിച്ചടുക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നത്.

റിപബ്ലിക് ദിനത്തില്‍ ഇസ്‍ലാമിക് പതാക; മറ്റൊരു സംഘപരിവാര്‍ നുണക്കഥ കൂടി പൊളിഞ്ഞു

റിപബ്ലിക് ദിനത്തില്‍ കേരളത്തിലെ മുസ്‍ലിം വിദ്യാര്‍ഥികള്‍ വന്ദേമാതരം ബഹിഷ്കരിച്ച് ഇസ്‍ലാമിക് പതാക ഉയര്‍ത്തി എന്ന അടിക്കുറിപ്പോടെ വെള്ള വസ്ത്രം ധരിച്ച വിദ്യാര്‍ഥികളുടെ ചിത്രമാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. സഞ്ജയ് ഗുപ്ത എന്നയാളാണ് വ്യാജപ്രചരണത്തിന് തുടക്കമിട്ടത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ചിത്രം വന്‍തോതില്‍ പ്രചരിച്ചു.

റിപബ്ലിക് ദിനത്തില്‍ ഇസ്‍ലാമിക് പതാക; മറ്റൊരു സംഘപരിവാര്‍ നുണക്കഥ കൂടി പൊളിഞ്ഞു

ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുവന്നു. IUML - Voice of Indian Muslims എന്ന ഫേസ് ബുക്ക് പേജില്‍ 'ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗിന്റെ ഭാവി തലമുറ’ എന്ന അടിക്കുറിപ്പോടെ 2013 മേയ് 17ന് പോസ്റ്റ് ചെയ്ത ചിത്രമാണിത്. ലീഗിന്റെ കൊടിയും പിടിച്ച് കുട്ടികള്‍ പ്രകടനം നടത്തുന്ന ചിത്രത്തില്‍ പച്ച നിറമുള്ള ബസും പിന്നില്‍ മഞ്ഞ നിറമുള്ള വാനുമുണ്ട്. പശ്ചാത്തലത്തിലെ ബസ്സും വാനുമൊന്നും മാറ്റാതെ അതേപടിയാണ് ചിത്രം വ്യാജപ്രചരണത്തിന് ഉപയോഗിച്ചത്.

റിപബ്ലിക് ദിനത്തില്‍ ഇസ്‍ലാമിക് പതാക; മറ്റൊരു സംഘപരിവാര്‍ നുണക്കഥ കൂടി പൊളിഞ്ഞു

2014ലും 2017ലും സംഘപരിവാരം സമാനമായ വ്യാജപ്രചരണം സോഷ്യല്‍ മീഡിയയില്‍ നടത്തി. ‘ശംഖ്നാദ്’ എന്ന ഫേസ് ബുക്ക് അക്കൗണ്ടാണ് 2014ല്‍ ഈ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. കേശവ് മിശ്ര എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് 2017ല്‍ ചിത്രം പ്രചരിച്ചത്.

കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ തലത്തില്‍ നുണപ്രചരണം നടത്തുന്നത് ആദ്യമായല്ല. അടുത്ത കാലത്ത് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വ്യാപകമായി ഫോട്ടോ ഷോപ്പ് ചിത്രങ്ങള്‍ വ്യാജ പ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചിരുന്നു.