LiveTV

Live

National

മോദി രാമന്‍; രാഹുല്‍ രാവണനും പ്രിയങ്ക ശൂര്‍പ്പണഖയുമെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

‘’രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി രാവണന്‍ തന്റെ സഹോദരി ശൂര്‍പ്പണഖയെ അയയ്ക്കുന്നുണ്ട്. ഇതുപോലെയാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കി ആദ്യം യു.പിയിലേക്ക് അയയ്ക്കുന്നത്.’'

മോദി രാമന്‍; രാഹുല്‍ രാവണനും പ്രിയങ്ക ശൂര്‍പ്പണഖയുമെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാവണനോടും സഹോദരി പ്രിയങ്ക ഗാന്ധിയെ ശൂര്‍പ്പണഖയോട് ഉപമിച്ചും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്.

യു.പിയിലെ ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിംഗ് ആണ് രാഹുലിനെയും പ്രിയങ്കയെയും രാമായണത്തിലെ പ്രതിനായക കഥാപാത്രങ്ങളോട് ഉപമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാമനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു അദ്ദേഹം. ലങ്ക ഭരിച്ചിരിക്കുന്ന അസുരരാജവായിരുന്നു രാമായണത്തിലെ രാവണന്‍. രാവണന്റെ സഹോദരിയായിരുന്നു ശൂര്‍പ്പണഖ.

മോദി രാമന്‍; രാഹുല്‍ രാവണനും പ്രിയങ്ക ശൂര്‍പ്പണഖയുമെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

കഴിഞ്ഞ ആഴ്ച പ്രിയങ്കാ ഗാന്ധിക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് സിംഗ് ഇത്തരത്തില്‍ പ്രതികരിച്ചത്.

രാമനും രാവണനും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പായി രാവണന്‍ തന്റെ സഹോദരി ശൂര്‍പ്പണഖയെ അയയ്ക്കുന്നുണ്ട്. ഇതുപോലെയാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കി ആദ്യം യു.പിയിലേക്ക് അയയ്ക്കുന്നത്. -മാധ്യമപ്രവര്‍ത്തകരോട് സുരേന്ദ്ര സിംഗ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ രാമനോട് തുല്യപ്പെടുത്തി പോസ്റ്ററുകള്‍ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും രാജസ്ഥാന്‍, മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ കാരണം എസ്.എസി-എസ്‍.ടി ആക്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.