LiveTV

Live

National

“ബംഗാളിനെ തൊട്ട് കളിക്കരുത്’’ രാജ്‌നാഥ് സിംഗിന് മമത ബാര്‍ജിയുടെ മുന്നറിയിപ്പ്

നേതാക്കളേയും അനുയായികളേയും നിലക്ക് നിര്‍ത്തണമെന്ന് മമത

“ബംഗാളിനെ തൊട്ട് കളിക്കരുത്’’ രാജ്‌നാഥ് സിംഗിന് മമത ബാര്‍ജിയുടെ മുന്നറിയിപ്പ്

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവും ബംഗാള്‍ മുഖ്യമന്ത്രയുമായ മമത ബാനര്‍ജി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാജ്‌നാഥ് സിംഗ് മമത ബാനര്‍ജിയെ വിളിച്ചപ്പോഴാണ് രൂക്ഷമായ പ്രതികരണമുണ്ടായത്. നിങ്ങളുടെ നേതാക്കളേയും അനുയായികളേയും നിലക്ക് നിര്‍ത്തണമെന്നും, സമാധാപരമായി പോകുന്ന ബംഗാളിനെ കലാപഭൂമിയാക്കരുതെന്നും മമത മുന്നറിപ്പ് നല്‍കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി കടന്ന് പോയ ഉടനെയാണ് ബംഗാളില്‍ അക്രമമുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള കാന്തി നഗരം വൈകുന്നേരത്തോടെ യുദ്ധഭൂമിയായി. ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തും,മോട്ടോര്‍ ബൈക്കുകളുടെ സീറ്റുകള്‍ കുത്തിക്കീറിയും,തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചും,ദേശീയ പാതയില്‍ തീ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയും രാത്രി വൈകും വരെ അക്രമികള്‍ നഗരത്തിൽ അഴിഞ്ഞാടി. ഒരു വലിയ പോലീസ് സംഘത്തെ വിന്യസിച്ച ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. എന്നാല്‍ അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ടി.എം.സി(തൃണമൂല്‍ കോണ്‍ഗ്രസ്സ്) താലിബാനി മമതാര്‍ കര്‍മ്മയായെന്ന് ബി.ജെ.പി നേതാവ് സമ്പത്ത് പട്ര തിരിച്ചടിച്ചു. 23 മുതല്‍ 42 സീറ്റുകള്‍ വരെയാണ് അമിത് ഷായുടെ സന്ദര്‍ശനത്തോടെ ബംഗാളില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത്.