LiveTV

Live

National

റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ അറിയാതെയെന്ന് രാഹുല്‍

കൂടിക്കാഴ്ച രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്ന് പരീക്കര്‍

റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ അറിയാതെയെന്ന് രാഹുല്‍

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റം വരുത്തിയത് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അറിയാതെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കൂടിക്കാഴ്ച രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഉപയോഗിച്ചതില്‍ ഖേദമുണ്ടെന്ന് പരീക്കര്‍ പ്രതികരിച്ചു

റഫാല്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കയ്യിലുണ്ടെന്ന ഗോവ ആരോഗ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം നേരത്തെ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. റഫാല്‍ കരാറില്‍ മോദി മാറ്റി വരുത്തിയത് പ്രതിരോധ മന്ത്രിയായ തന്നെ അറിയിക്കാതെയാണെന്ന് ഈ കൂടിക്കാഴ്ചയില്‍ പരീക്കര്‍ തന്നോട് വെളിപ്പെടുത്തിയതായി രാഹുല്‍ഗാന്ധി പറഞ്ഞു.

എന്നാല്‍ രാഹുലിനെ തള്ളി മനോഹര്‍ പരീക്കര്‍ രംഗത്തെത്തി. സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗിച്ചതില്‍ വിഷമുണ്ടെന്നും അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയില്‍ റഫാല്‍ ചര്‍ച്ചയായില്ലെന്നും പരീക്കര്‍ വ്യക്തമാക്കി. രാഹുലിന് എഴുതിയ കത്തിലാണ് പരീക്കറുടെ വിമര്‍ശനം. അതേസമയം പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമായി.