LiveTV

Live

National

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് മായാവതി 

ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെയും ബി.ജെ.പിയുടെ ഓരോ പൗരനും 15-20 ലക്ഷം അക്കൗണ്ടിലെത്തിക്കുമെന്നതും പോലെയുള്ള തട്ടിപ്പ് വാഗ്ദാനങ്ങളാണിതെന്നും മായാവതി പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ച് മായാവതി 

എല്ലാ ദരിദ്രര്‍ക്കും മിനിമം വേതനമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. ദാരിദ്രം തുടച്ചുനീക്കുമെന്ന ഇന്ദിരാഗാന്ധിയുടെയും എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കുമെന്ന മോദി സര്‍ക്കാരിന്റെയും വാഗ്ദാനങ്ങള്‍ പോലെ പൊള്ളയായ വാഗ്ദാനമാണ് രാഹുലിന്റെയും. ഒരേ നാണയത്തിന്റെ രണ്ടുവശം മാത്രമാണ് കോണ്‍ഗ്രസും ബി.ജെ.പിയെന്നും മായാവതി വിമര്‍ശിച്ചു.

Also read: അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി 

Also read: ബി.ജെ.പിയെ പാഠം പഠിപ്പിക്കും; യു.പിയില്‍ നിന്ന് തുടച്ചുനീക്കും: മായാവതി

അധികാരത്തിലുള്ള രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ രാജ്യത്തിന് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ വിശ്വാസം വരൂ. ജനങ്ങള്‍ക്കിടയില്‍ സംശയവും ആശ്ചര്യവും വളര്‍ത്താന്‍ മാത്രമേ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന പ്രഖ്യാപനം സഹായിച്ചിട്ടുള്ളൂവെന്നും മായാവതി വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നു.

ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെയും ബി.ജെ.പിയുടെ ഓരോ പൗരനും 15-20 ലക്ഷം അക്കൗണ്ടിലെത്തിക്കുമെന്നതും പോലെയുള്ള തട്ടിപ്പ് വാഗ്ദാനങ്ങളാണിതെന്നും മായാവതി പറയുന്നു. തിങ്കളാഴ്ച്ചയാണ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് രാജ്യത്തെ ദരിദ്രര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.