അമിത് ഷായുടെ ഒ.ആര്.ഒ.പി പരിഹാസ പ്രയോഗത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഒമര്‍ അബ്ദുള്ള
‘വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി കോൺഗ്രസ്സിലാണെങ്കിൽ ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക എന്നായിരിക്കുമെന്നായിരുന്നു’ അമിത് ഷായുടെ പരിഹസം

രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലക്ഷ്യം വെച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരിഹാസ പ്രയോഗത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഒമര്‍ അബദുള്ള. ‘വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി കോൺഗ്രസ്സിലാണെങ്കിൽ ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ എന്നായിരിക്കു’മെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരിഹസ പരാമര്‍ശം. ഹിമാചല്‍ പ്രദേശിലെ ഉട്നയില് ഒരു പൊതു പരിപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത്ഷാ ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ ബി.ജെ.പിക്കെതിരെ ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചാണ് ഒമര്‍ അബ്ദുള്ള വാര്‍ത്തകളില്‍ നിറഞ്ഞത്. ‘ഓഡോമോസ്’ എന്നാണ് ഒമര്‍ അബദുള്ള ബി ജെ പി യെ വിശേഷിപ്പിച്ചത്. ഓഡോമോസ് എന്നാല്‍ ഓവര്‍ ഡോസ് ഓഫ് മോഡി ഓവര്‍ ഡോസ് ഓഫ് അമിത് ഷാ എന്നാണെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ്സ് സ്ഥിതീകരിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം.