LiveTV

Live

National

ആന്ധ്രയില്‍ 50 കുട്ടികളുമായി സ്കൂള്‍ ബസ് അപകടത്തില്‍ പെട്ടു; 3 പേരുടെ നില ഗുരുതരം

അപകടം നടന്ന സമയത്ത് ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആന്ധ്രയില്‍ 50 കുട്ടികളുമായി സ്കൂള്‍ ബസ് അപകടത്തില്‍ പെട്ടു; 3 പേരുടെ നില ഗുരുതരം

ആന്ധ്രപ്രദേശില്‍ 50കുട്ടികളുമായി സ്കൂൾ ബസ് അപകടത്തില്‍ പെട്ടു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. 3 കുട്ടികളുടെ ഗുരുതരമാണ്. നിരവധി പേർക്ക് പരിക്കേറ്റു.

ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുട്ടികളുമായി പോയ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൃഷ്ണവേണി ടാലന്റ് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. അപകടം നടന്ന സമയത്ത് ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.