LiveTV

Live

National

ബാബരി കേസ്: സുപ്രീംകോടതി നടപടി വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി

ബാബരി കേസ് നാളെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.അതേ സ്ഥലത്ത് രാമക്ഷേത്രം കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 70വര്‍ഷമായി കേസ് തീര്‍പ്പാകാതെ കിടക്കുകയാണെന്നും..

ബാബരി  കേസ്: സുപ്രീംകോടതി  നടപടി വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി

ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയില്‍ വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേ സ്ഥലത്ത് രാമക്ഷേത്രം കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 70 വര്‍ഷമായി കേസ് തീര്‍പ്പാകാതെ കിടക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബാബരി കേസ് നാളെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം സജീവമാക്കി നിര്‍ത്തുകയാണ് ബി.ജെ.പി നേതൃത്വം. ഇതിന്‌റെ ഭാഗമാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന. ബാബരി മസ്ജിദ് -രാം ജന്മ ഭൂമി തര്‍ക്കം 70 വര്‍ഷമായി നില നില്‍ക്കുന്നു. സുപ്രീംകോടതി കേസിന് മുന്‍ഗണന നല്‍കണം. ഒരു പൌരനെന്ന നിലയില്‍ താനും രാജ്യത്തെ എല്ലാ ജനങ്ങളും അയോധ്യയില്‍ അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

സുപ്രീംകോടതി ഭരണഘടന ബഞ്ച് നാളെ പരിഗണിക്കാനിരുന്ന കേസ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അവധിയില്‍ ആയതിനാല്‍ മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകള്‍. കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കും വിധം കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചിരുന്നു. തീര്‍പ്പുണ്ടാക്കാനാകുന്നില്ലെങ്കില്‍ കേസ് കൈമാറൂ, 24 മണിക്കൂര്‍ കൊണ്ട് പരിഹരിക്കാം എന്നായിരുന്നു യോഗിയുടെ പ്രസ്താവന.