LiveTV

Live

National

ഐ.ആര്‍.സി.ടി.സി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

ഐ.ആര്‍.സി.ടി.സി അഴിമതിക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം.

ഐ.ആര്‍.സി.ടി.സി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിന് ജാമ്യം

ഐ.ആര്‍.സി.ടി.സി അഴിമതിക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിയായതിനാല്‍ ലാലു ജയിലില്‍ തുടരേണ്ടി വരും.

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നുപേരോടും ഒരു ലക്ഷം രൂപ വീതം കെട്ടിവക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 11നാണ് ഇനി കേസ് പരിഗണിക്കുക.