LiveTV

Live

National

കുമാരസ്വാമിയുടെ രാജിഭീഷണി: കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

ങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ സോമശേഖര്‍ ഇന്നലെ ബംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം.

കുമാരസ്വാമിയുടെ രാജിഭീഷണി: കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ രാജിഭീഷണി മറികടക്കാന്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ എ.ഐ.സി.സി നിര്‍ദേശിച്ചു. പ്രശ്നങ്ങളുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

തങ്ങളുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ സോമശേഖര്‍ ഇന്നലെ ബംഗളൂരുവിലെ ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസ്താവനയാണ് പുതിയ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. ഇതിനോടാണ് രാജിഭീഷണി ഉൾപ്പെടെയുള്ള കടുത്ത പ്രതികരണവുമായി കുമാരസ്വാമി രംഗത്തെത്തിയത്.

മുഖ്യമന്ത്രി രാജി ഭീഷണി മുഴക്കിയതോടെ കോണ്‍ഗ്രസ് അനുനയ ശ്രമങ്ങള്‍ ശക്തിപ്പെടുത്തി. വിവാദ പ്രസ്താവന നടത്തിയ സോമശേഖരന് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എ.ഐ.സി.സി നിര്‍ദേശിച്ചു. കെ.സി വേണുഗോപാലാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എം.എല്‍.എയെ പുറത്താക്കുമെന്നും വേണുഗോപാല്‍‍ വ്യക്തമാക്കി. മാധ്യമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും യാതൊരു പ്രതിസന്ധിയും കര്‍ണാടകയിലില്ലെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു.

ദള്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനകത്തുണ്ടായ വിള്ളലാണ് പുതിയ വിവാദത്തോടെ വെളിച്ചത്തായത്. ഇതോടെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന് പുതിയ തലം കൈവന്നിരിക്കുകയാണ്.