LiveTV

Live

National

കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അമിത്ഷാ

കോണ്‍ഗ്രസ്സിന് O.R.O.P എന്നാല്‍ ‘ഒണ്‍ലി രാഹുല്‍, ഒണ്‍ലി പ്രിയങ്ക’...

കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അമിത്ഷാ

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ്സിന് O.R.O.P എന്നാല്‍ 'ഒണ്‍ലി രാഹുല്‍, ഒണ്‍ലി പ്രിയങ്ക' എന്നാണെന്ന് അമിത്ഷാ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ തെര‍ഞ്ഞെടുപ്പ് റാലിയിലായിരുന്നു ബി.ജെ.പി അധ്യക്ഷന്‍റെ പരിഹാസം.

കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്തെ സൈനിക വിഭാഗങ്ങള്‍ അവഗണിക്കപ്പെട്ടന്ന് ചൂണ്ടിക്കാട്ടിയാണ് അമിത്ഷായുടെ ആരോപണം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു വര്‍ഷം കൊണ്ട് സൈന്യത്തില്‍ ഒ.ആര്‍.ഒ.പി(One Rank One Pension) അഥവാ ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. കോണ്‍ഗ്രസും ഇതേ ഒ.ആര്‍.ഒ.പി നടപ്പാക്കുകയും പിന്തുടരുകയും ചെയ്തു. അതിനര്‍ഥം 'ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക' എന്നാണെന്നും അമിത്ഷാ പരിഹസിച്ചു.

ഹിമാചല്‍ പ്രദേശിലെ ഉനയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത്ഷാ. രാജ്യത്തെ ദാരിദ്ര്യരരെ കുറിച്ച് കോണ്‍ഗ്രസ് ഇന്നും സംസാരിച്ച് കൊണ്ടിരിക്കുന്നു. 55 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് എന്താണ് ചെയ്തത് എന്നും അമിത് ഷാ ചോദിച്ചു.