LiveTV

Live

National

ഗുജറാത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വെല്ലുവിളിയാകുമോ?

എന്നാല്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ച ശക്തമായ മത്സരം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വെല്ലുവിളിയാകുമോ?

വിജയത്തില്‍ കുറഞ്ഞതൊന്നും ബി.ജെ.പി പ്രതീക്ഷിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ രാഷ്ട്രീയ തട്ടകമെന്നത് തന്നെയാണ് കാരണം. സംസ്ഥാനത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം ഇത്തവണയും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വെല്ലുവിളിയാകുമോ?

മോദി തരംഗമുണ്ടെന്ന് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുമില്ല. 2014 ലോക്സഭ തെരഞ്ഞെടുപ്പിലെയും 2017 നിയമസഭ തെരഞ്ഞെടുപ്പിലെയും വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും നേടിയ വിജയം ആവര്‍ത്തിക്കാനാണ് ബി.ജെ.പി ശ്രമം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പാര്‍ട്ടി ആരംഭിച്ച് കഴിഞ്ഞു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സംഘടന സംവിധാനം കൂടുതല്‍ ശക്തമാക്കി പ്രചാരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിക്കാട്ടും.

ഗുജറാത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വെല്ലുവിളിയാകുമോ?

എന്നാല്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവെച്ച ശക്തമായ മത്സരം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. 182 സീറ്റുകളില്‍ 99 എണ്ണം നേടാനായെങ്കിലും മോര്‍ബി, അംരേലി, ഗിര്‍ സോംനാഥ് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് അക്കൌണ്ട് തുറക്കാനായില്ല. കോണ്‍ഗ്രസിന്റ സീറ്റും വോട്ട് വിഹിതത്തിലെ വര്‍ധനവും ബി.ജെ.പിയെ ആശങ്കയിലാക്കുന്നുണ്ട്.

ജനപിന്തുണയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ചരട് വലികള്‍ ബി.ജെ.പി തുടങ്ങി കഴിഞ്ഞു. പാര്‍ട്ടി വിട്ട് എത്തുന്ന എം.എല്‍.എമാര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കും. സൌരാഷ്ട്ര മേഖലയില്‍ വ്യക്തമായ സ്വാധീനുമുളള കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ കന്‍വര്‍ജി ബവാലിയക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയത് ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ്. കച്ചിലേത് ഉള്‍പ്പെടെ എട്ട് ലോക്സഭ സീറ്റുകളാണ് സൌരാഷ്ട്ര മേഖലയിലുള്ളത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് വെല്ലുവിളിയാകുമോ?

ബവാലിയയെ മുന്‍നിര്‍ത്തി സുരേന്ദ്ര നഗര്‍, ബാവ്നഗര്‍, ജുനാഗദ്, അംറേലി എന്നിവിടങ്ങളില്‍ വിജയം ഉറപ്പിക്കാനാണ് ബി.ജെ.പി നീക്കം. കോണ്‍ഗ്രസ് വിട്ടെത്തിയ ആറ് പേര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയെങ്കിലും നാല് പേര്‍ പരാജയപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പിശകുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ജാഗ്രത പാലിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് യുവ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കാത്തതും മുതിര്‍ന്ന നേതാക്കളുടെ ജനപിന്തുണക്ക് കോട്ടം തട്ടിയതും ബി.ജെ.പിക്ക് പ്രതികൂലമാകും. ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങളിലും ബി.ജെ.പിക്ക് കണ്ണുണ്ട്.