LiveTV

Live

National

പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍

പ്രിയങ്കക്ക് മുഖ സൌന്ദര്യമുണ്ടെന്നും കഴിവില്ലെന്നുമുള്ള പരാമര്‍‌ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് ബീഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജാ

പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍

കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍. പ്രിയങ്കക്ക് ബൈപോളാര്‍ ഡിസോഡര്‍ എന്ന രോഗമുണ്ടെന്നും എപ്പോള്‍ മാനസിക നില തെറ്റുമെന്നറിയില്ലെന്നും ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതിനിടെ, പ്രിയങ്കക്കെതിരായ കഴിഞ്ഞ ദിവസത്തെ വിവാദ പരമാര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗ്ഗിയ രംഗത്തെത്തി.

പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍

വാര്‍ത്താ ഏജന്‍സയായ എ.എന്‍.ഐയോടായിരുന്നു ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിയുടെ പ്രതികരണം. പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. ഇക്കാരണം കൊണ്ട് അവരുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ താന്‍ ഇത് പറയാന്‍ നിര്‍ബന്ധിതനായിരുക്കുന്നു. പൊതു ജനം ഇക്കാര്യം അറിയണം എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗ്ഗിയ, പാര്‍ട്ടിയുടെ ബീഹാറിലെ മന്ത്രി വിനോദ് നാരായണ്‍ ജാ അടക്കമുള്ളവര്‍ നേരത്തെ പ്രിയങ്കക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തെരെഞ്ഞെടുപ്പിനായി ചോക്ലേറ്റ് മുഖങ്ങളെ അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് എന്നായിരുന്നു കൈലാശ് വിജയ വര്‍ഗ്ഗിയയുടെ പരാമര്‍ശം. എന്നാല്‍ പ്രിയങ്കയെ കുറിച്ചല്ലെന്നും, ബോളിവുഡ് താരങ്ങളെ പറ്റിയാണ് താന്‍ പറഞ്ഞെതെന്നു പിന്നീട് വിജയ വര്‍ഗ്ഗിയ വിശദീകരിച്ചു.

അതേസമയം പ്രിയങ്കക്ക് മുഖ സൌന്ദര്യമുണ്ടെന്നും കഴിവില്ലെന്നുമുള്ള പരാമര്‍‌ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് ബീഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ജാ.