LiveTV

Live

National

3250 കോടി രൂപയുടെ വന്‍ അഴിമതിക്കേസ്: ജയ്റ്റ്ലിയുടെ ‘അതിസാഹസികത’ക്ക് പിന്നില്‍ എന്ത്..?

ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ എഫ്‍.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ കടുത്ത വിമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തിയതിന് തൊട്ടു പിറകെയാണ് സ്ഥലംമാറ്റ നടപടി

3250 കോടി രൂപയുടെ വന്‍ അഴിമതിക്കേസ്: ജയ്റ്റ്ലിയുടെ ‘അതിസാഹസികത’ക്ക് പിന്നില്‍ എന്ത്..?

വിവാദമായ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ എഫ്‍.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സി.ബി.ഐയുടെ അതിസാഹസികതയാണെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയുടെ വിമര്‍ശം. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ്, ബാങ്ക് തട്ടിപ്പ് അന്വേഷണ വിഭാഗത്തിലെ എസ്.പി സുധന്‍ശു ധര്‍ മിശ്രക്കെതിരായ നടപടി.

ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 3250 കോടി വായ്പ അനുവദിച്ചതിനായിരുന്നു ബാങ്ക് മുന്‍ മേധാവിക്കെതിരായ സി.ബി.ഐ കേസ്. ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ എഫ്‍.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ കടുത്ത വിമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തിയതിന് തൊട്ടു പിറകെയാണ് സ്ഥലം മാറ്റ നടപടി എന്നതും ശ്രദ്ധേയമാണ്.

3250 കോടിയുടെ വന്‍ അഴിമതി..! അഴിമതിയിലെ ജയ്റ്റ്ലി ബന്ധം..?

3250 കോടി രൂപയുടെ വന്‍ അഴിമതിക്കേസ്: ജയ്റ്റ്ലിയുടെ ‘അതിസാഹസികത’ക്ക് പിന്നില്‍ എന്ത്..?

2018ല്‍ സംഭവം വെളിച്ചത്തുകൊണ്ടുവന്ന അരവിന്ദ് ഗുപ്തയുടെ പരാതിയിലൂടെയാണ് 3250 കോടിയുടെ വന്‍ അഴിമതിക്കഥ പുറംലോകം അറിയുന്നത്. വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോണ്‍ കമ്പനിയും, ചന്ദ കൊച്ചാറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നുപവര്‍ റിനീവബിള്‍ ഗ്രൂപ്പും തമ്മിലുള്ള അനധികൃത ബാങ്കിംങ് പണമിടപാട് ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഗുപ്തയുടെ പരാതി.

അഴിമതിയിലൂന്നിയ ബാങ്കിംഗ് നടപടികള്‍ വഴി ഓഹരി ഉടമകൾ, പൊതുമേഖലാ ബാങ്കുകൾ, ഇന്ത്യൻ റഗുലേറ്ററി ഏജൻസികൾ എന്നിവരെ വഞ്ചിച്ചുകൊണ്ട് അനധികൃതവും നിയമവിരുദ്ധവുമായി നേട്ടമുണ്ടാക്കുന്നതായി ഗുപ്ത ആരോപിച്ചിരുന്നു. വീഡിയോകോൺ ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചന്ദ കൊച്ചാര്‍ പ്രവര്‍ത്തിച്ചതായാണ് ആരോപണം. മോദിയുടെ ഇഷ്ട പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന കോര്‍പറേറ്റ് പേരുകളിലൊന്ന് കൂടിയാണ്, പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെടുന്ന ചന്ദാ കൊച്ചാറിന്റേത്.

വന്‍ അഴിമതി സംബന്ധിച്ച് നേരത്തെ തന്നെ ഗുപ്ത പ്രധാനമന്ത്രിയെയും ധനമന്ത്രി ജയ്റ്റ്ലിയെയും അറിയിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നത് ദുരൂഹമാണ്.

അഴിമതിയെക്കുറിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയേയും പ്രധാനമന്ത്രിയേയും നേരത്തെ അറിയിച്ചിരുന്നതായും ഗുപ്ത വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിരവധി തവണ കത്തുകള്‍ അയച്ചിരുന്നു. പിന്നീട് ജനതാ കാ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടതോടെയാണ് സംഭവത്തില്‍ നടപടിയുണ്ടായതെന്നും അദ്ദേഹം പറയുന്നു. വന്‍ അഴിമതി സംബന്ധിച്ച് നേരത്തെ തന്നെ ഗുപ്ത പ്രധാനമന്ത്രിയെയും ധനമന്ത്രി ജയ്റ്റ്ലിയെയും അറിയിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നത് ദുരൂഹമാണ്.

3250 കോടി രൂപയുടെ വന്‍ അഴിമതിക്കേസ്: ജയ്റ്റ്ലിയുടെ ‘അതിസാഹസികത’ക്ക് പിന്നില്‍ എന്ത്..?

വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 3250 കോടി വായ്പ അനുവദിച്ചതിന് ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് എം.ഡി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ സി.ബി.ഐ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2009ല്‍ വീഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്ക് 3200 കോടി വായ്പ നല്‍കിയത് അഴിമതിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. വായ്പയിലെ നല്ലൊരു പങ്ക് വിഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ വ്യവസായത്തില്‍ നിക്ഷേപിച്ചെന്നാണ് എഫ്.ഐ.ആര്‍.

എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ജയ്റ്റ്ലി പരസ്യമായി രംഗത്തെത്തി. മഹാഭാരതത്തിലെ അർജുനനെ പോലെ സി.ബി.ഐ. ലക്ഷ്യം കാണാൻ പഠിക്കണമെന്നും വല വീശുമ്പോൾ കൃത്യത വേണമെന്നും അരുൺ ജെയ്‌റ്റ്ലി വിമർശിച്ചു. ജാഗ്രത ഇല്ലാത്തതുകൊണ്ടാണ് രാജ്യത്ത് അന്യായമായി പലരും ശിക്ഷിക്കപ്പെടുന്നതെന്നും ജെയ്‌റ്റ്ലി പറയുകയുണ്ടായി.