LiveTV

Live

National

കുംഭമേളക്ക് ശേഷം ചുമതലയേല്‍ക്കാനൊരുങ്ങി പ്രിയങ്ക

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയുടെ കോണ്‍ഗ്രസിന്‍റെ പ്രചരണ ചുമതല പ്രിയങ്കക്കായിരിക്കും

കുംഭമേളക്ക് ശേഷം ചുമതലയേല്‍ക്കാനൊരുങ്ങി പ്രിയങ്ക

കിഴക്കന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഫെബ്രുവരി നാലിന് ചുമതലയേറ്റേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുംഭമേളക്ക് ശേഷം സ്ഥാനാരോഹണം നടത്താനാണ് തീരുമാനമെന്നും വാര്‍ത്തകള്‍ വരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്ന പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷനും തന്‍റെ സഹോദരനുമായ രാഹുല്‍ ഗാന്ധിയുമൊത്ത് ലക്നൌവില്‍ പത്രസമ്മേളനം വിളിക്കും. കുംഭമേളക്ക് ശേഷം നാലാം തിയതി സ്ഥാനാരോഹണത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ വസന്ദ പഞ്ചമി നാളില്‍ ഫെബ്രുവരി 10ന് അത് നടക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയുടെ കോണ്‍ഗ്രസിന്‍റെ പ്രചരണ ചുമതല പ്രിയങ്കക്കായിരിക്കും. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ യു.പിയുടെ ചുമതല.