LiveTV

Live

National

2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അസാധ്യമെന്ന് രാഹുല്‍

മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍, ഭരണഘടന സ്ഥാപനങ്ങളിലേക്കുള്ള കടന്നുകയറ്റം, ജനദ്രോഹ - കര്‍ഷക വിരുദ്ധ നയങ്ങള്‍ തുടങ്ങിയവ രാഹുല്‍ ആവര്‍ത്തിച്ചു.

2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അസാധ്യമെന്ന് രാഹുല്‍

മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളിലേക്കുള്ള കടന്നുകയറ്റവും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണത്തിന് തുടക്കമിട്ട് ഭുവനേശ്വറില്‍ നടന്ന പൊതുപരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം. 2019 പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അസാധ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അസാധ്യമെന്ന് രാഹുല്‍

ചോദ്യങ്ങളെ നേരിടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്നു കാട്ടുക ലക്ഷ്യം വെച്ച് സദസുമായി സംവദിക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളത്. സമാനരീതിയാണ് ഭുവനേശ്വറിലും സ്വീകരിച്ചത്. ജനങ്ങളെ ശ്രവിക്കാന്‍ തയ്യാറാകാത്ത ബി.ജെ.പിയും ബി.ജെ.ഡിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും എല്ലാം അറിയാമെന്നാണ് മോദി ഭാവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിജയം അസാധ്യമെന്ന് രാഹുല്‍

മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍, ഭരണഘടന സ്ഥാപനങ്ങളിലേക്കുള്ള കടന്നുകയറ്റം, ജനദ്രോഹ - കര്‍ഷക വിരുദ്ധ നയങ്ങള്‍ തുടങ്ങിയവ രാഹുല്‍ ആവര്‍ത്തിച്ചു. ഒറ്റ പ്രത്യയശാസ്ത്രത്താല്‍ രാജ്യത്തെ നയിക്കുക എന്ന ചിന്ത കോണ്‍ഗ്രസിനില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ചതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശമെന്നും 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് വിജയം ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.