ഫോട്ടോഗ്രാഫര്‍ അടിതെറ്റി വീണു; ഓടിയെത്തി താങ്ങിയെടുത്ത് രാഹുല്‍ ഗാന്ധി
മിക്കവരും രാഹുലിന്റെ മനുഷ്യത്വവും ഒരാള്‍ക്ക് ഒരു അപകടം പിണയുമ്പോള്‍ നേതാവാണെങ്കിലും എങ്ങനെ പ്രതികരിക്കണമെന്നതിന്റെയും ഉദാഹരണമായാണ് ഈ വീഡിയോയെ ചൂണ്ടിക്കാട്ടുന്നത്.
ഒരു ജനപ്രിയ നേതാവ് എങ്ങനെയായിരിക്കണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങളെടുക്കാനും ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്താനും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഈ സമയത്താണ് രാഹുലിന്റെ സമീപത്തായി ചവിട്ടുപടിയുടെ മുകളില്‍ നില്‍ക്കുകയായിരുന്ന ഒരു ഫോട്ടോഗ്രാഫര്‍ അടിതെറ്റി താഴേയ്ക്ക് വീണത്. പുറമടിച്ച് വീണ ഫോട്ടോഗ്രാഫര്‍ ചവിട്ടുപടിയിലൂടെ തലകുത്തി താഴേയ്ക്ക് മറിഞ്ഞു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ നില്‍ക്കുകയായിരുന്ന രാഹുല്‍ ഓടിയെത്തി ഫോട്ടോഗ്രാഫറെ താങ്ങിയെടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
മിക്കവരും രാഹുലിന്റെ മനുഷ്യത്വവും ഒരാള്‍ക്ക് ഒരു അപകടം പിണയുമ്പോള്‍ നേതാവാണെങ്കിലും എങ്ങനെ പ്രതികരിക്കണമെന്നതിന്റെയും ഉദാഹരണമായാണ് ഈ വീഡിയോയെ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ രാഹുലിന്റെ പ്രവര്‍ത്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ഒരു വീഡിയോയുമായി ചിലര്‍ താരതമ്യം ചെയ്യുന്നുമുണ്ട്. വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സമീപത്തുനിന്ന ഒരു പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണപ്പോള്‍ ഒന്ന് നോക്കിയ ശേഷം ഒന്നും സംഭവിക്കാത്തതു പോലെ പ്രസംഗം തുടരുന്ന മോദിയുടെ വീഡിയോയാണ് രാഹുലുമായി താരതമ്യം ചെയ്യുന്നത്.