LiveTV

Live

National

വരുണ്‍ ഗാന്ധി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമോ ? രാഹുലിന്റെ മറുപടി ഇങ്ങനെ...

അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്ട്രീയത്തിന് അതീതമായി ഗാന്ധി കുടുംബം മൊത്തത്തില്‍ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. 

വരുണ്‍ ഗാന്ധി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമോ ? രാഹുലിന്റെ മറുപടി ഇങ്ങനെ...

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ തീപ്പൊരി നേതാവ് വരുണ്‍ ഗാന്ധി പാര്‍ട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഉത്തര്‍പ്രദേശില്‍ എതിരാളികളെ ഞെട്ടിച്ച് പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ തുടങ്ങിയത്. പ്രിയങ്കയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടായിരിക്കും വരുണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പറയുന്നു.

അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്ട്രീയത്തിന് അതീതമായി ഗാന്ധി കുടുംബം മൊത്തത്തില്‍ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതും അഭ്യൂഹങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട്. എന്നാല്‍ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് വരുമോയെന്ന ചോദ്യത്തിന്, അങ്ങനെയൊരു അഭ്യൂഹമുള്ളതു പോലും തനിക്കറിയില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും ഗാന്ധി - നെഹ്റു കുടുംബം വീണ്ടും ഒന്നിക്കുമെന്നും അഭ്യൂഹങ്ങളുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, താന്‍ അങ്ങനെയൊരു ഊഹാപോഹങ്ങളൊന്നും കേട്ടില്ലെന്ന് രാഹുല്‍ മറുപടി നല്‍കിയത്. നിലവില്‍ യു.പിയിലെ സുല്‍ത്താന്‍പുരില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭാ എം.പിയാണ് വരുണ്‍ ഗാന്ധി. അമ്മ മനേക ഗാന്ധി, കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയാണ്. അടുത്തകാലത്തായി ബി.ജെ.പി വേദികളില്‍ അത്ര സജീവമല്ല വരുണ്‍ ഗാന്ധി.