LiveTV

Live

National

“സുന്ദരിയാണെന്ന് മാത്രം; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല”: പ്രിയങ്കയെ കടന്നാക്രമിച്ച് ബി.ജെ.പി  

“രൂപസാദൃശ്യമാണ് മാനദണ്ഡമെങ്കില്‍ എത്രയോ വിരാട് കോഹ്‍ലിമാരും അമിതാഭ് ബച്ചന്‍മാരും ഉണ്ടാവുമായിരുന്നു”

“സുന്ദരിയാണെന്ന് മാത്രം; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല”: പ്രിയങ്കയെ കടന്നാക്രമിച്ച് ബി.ജെ.പി  

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വിനോദ് നാരായണ്‍ ഝായാണ് പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. പ്രിയങ്കയ്ക്ക് സൗന്ദര്യമുണ്ടെന്നല്ലാതെ രാഷ്ട്രീയ നേതാവാകാനുള്ള യോഗ്യതയൊന്നുമില്ലെന്നാണ് മന്ത്രി പറഞ്ഞത്.

“സുന്ദരിയാണെന്ന് മാത്രം; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല”: പ്രിയങ്കയെ കടന്നാക്രമിച്ച് ബി.ജെ.പി  

"പ്രിയങ്ക ഗാന്ധി സുന്ദരിയാണ്. പക്ഷേ വേറെ കഴിവുകളൊന്നുമില്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമില്ല. അവര്‍ക്ക് 37-38ഓ 44ഓ വയസ്സ് പ്രായമുണ്ടാകാം. ഈ പ്രായം വരെ രാഷ്ട്രീയത്തില്‍ അവര്‍ സ്വന്തം കഴിവ് തെളിയിച്ചിട്ടില്ല. ദൈവം നല്‍കിയ സൌന്ദര്യം എത്രമാത്രം അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും?"- വിനോദ് നാരായണ്‍ ഝാ പറഞ്ഞു.

“സുന്ദരിയാണെന്ന് മാത്രം; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല”: പ്രിയങ്കയെ കടന്നാക്രമിച്ച് ബി.ജെ.പി  

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും പ്രിയങ്കക്കെതിരെ രംഗത്തെത്തി. കളങ്കിതനായ ജീവിതപങ്കാളിയാണ് പ്രിയങ്കയുടേത്. ഭൂമികുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്ന് സുശീല്‍ മോദി കുറ്റപ്പെടുത്തി.

“സുന്ദരിയാണെന്ന് മാത്രം; രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ല”: പ്രിയങ്കയെ കടന്നാക്രമിച്ച് ബി.ജെ.പി  

ഇന്ദിരാ ഗാന്ധിയുമായുള്ള പ്രിയങ്കയുടെ സാദൃശ്യം ഉയര്‍ത്തിക്കാട്ടുന്നവരെയും സുശീല്‍ മോദി പരിഹസിച്ചു. രൂപസാദൃശ്യമാണ് കഴിവിന്‍റെ മാനദണ്ഡമെങ്കില്‍ എത്രയോ വിരാട് കോഹ്‍ലിമാരും അമിതാഭ് ബച്ചന്‍മാരും ഉണ്ടാവുമായിരുന്നു. കാഴ്ചയില്‍ പ്രിയങ്ക ഇന്ദിരയെപ്പോലെയുണ്ടാവാം. എങ്കിലും ഇവര്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വിജയിക്കില്ലെന്നും സുശീല്‍ മോദി പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളുടെ കടന്നാക്രമണം.