LiveTV

Live

National

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും യു.പിയില്‍ മാറ്റത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഹുല്‍ ഗാന്ധി

ദ്വിദിന അമേഠി സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും യു.പിയില്‍ മാറ്റത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഹുല്‍ ഗാന്ധി

പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തർപ്രദേശിൽ വലിയ മാറ്റത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദ്വിദിന അമേഠി സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും സന്ദർശിച്ച ശേഷമാണ് രാഹുൽ മടങ്ങുക.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി ഇന്നലെയാണ് ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി അമേഠിയിലെത്തിയത്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും വിവിധ പരിപാടികളിൽ പങ്കെടുത്തും ജനക്കൂട്ടത്തോട് സംവദിച്ചും ആണ് രാഹുലിനെ സന്ദർശനം തുടരുന്നത്. അമേഠി എം.പി, 2019ലെ പ്രധാനമന്ത്രി, മിഷന്‍ 2019 എന്നെഴുതിയ പോസ്റ്ററുകളാണ് അമേഠിയിലുടനീളം സ്ഥാപിച്ചിട്ടുള്ളത്. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാനത്ത് വലിയ മാറ്റത്തിന് സാഹചര്യമൊരുക്കുമെന്ന് രാഹുൽ പറഞ്ഞു. കാവൽക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി അനിൽ അംബാനിക്ക് കോടി ക്കണക്കിന് രൂപയാണ് നൽകിയതെന്നും കാവൽക്കാരൻ കള്ളനാണെന്നും രാഹുൽ ആവർത്തിച്ചു.

അസൗകര്യത്തെ തുടർന്ന് സോണിയാ ഗാന്ധിയുടെ റായ്ബറേലി സന്ദർശനം റദ്ദാക്കിയിരുന്നു അതിനാൽ റായ് ബറേലിയും സന്ദർശിച്ച ശേഷം ആയിരിക്കും രാഹുൽ മടങ്ങുക. അനാരോഗ്യം ഉള്ളതിനാൽ സോണിയാഗാന്ധി മാറിനിന്ന് പ്രിയങ്ക ഗാന്ധി ആയിരിക്കും റായ്ബറേലിയിൽ മത്സരിക്കുകയെന്ന റിപ്പോർട്ടുകളുമുണ്ട്.