LiveTV

Live

National

സി.ബി.ഐ ഡയറക്ടറുടെ തെരഞ്ഞെടുപ്പ്; സെലക്ഷന്‍ സമിതി യോഗം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സി.ബി.ഐ ഡയറകടറെ തെരഞ്ഞെടുക്കുന്നത്. 

 സി.ബി.ഐ ഡയറക്ടറുടെ തെരഞ്ഞെടുപ്പ്; സെലക്ഷന്‍ സമിതി യോഗം ഇന്ന്

സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സി.ബി.ഐ ഡയറകടറെ തെരഞ്ഞെടുക്കുന്നത്. വൈ.സി മോഡി, റിന മിത്ര, സുബോധ് കുമാര്‍ ജെയ്സ്വാള്‍ അടക്കമുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നത്.

സി.ബി.ഐ ഡയറക്ടറെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഇനിയും അന്ത്യമായിട്ടില്ല. ഇതിനിടയിലാണ് സെലക്ഷന്‍ സമിതി യോഗം ചേര്‍ന്ന് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അടങ്ങിയ സമതിക്കാണ് തെരഞ്ഞെടുപ്പിനുള്ള അധികാരം. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ പുറത്താക്കിയ സെലക്ഷന്‍ സമിതിയോഗത്തില്‍ ജസ്റ്റിസ് എ.കെ സിക്രിയായിരുന്നു ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്നെ പങ്കെടുക്കും. സെലക്ഷന്‍ സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇടക്കാല സി.ബി.ഐ ഡയറക്ടറായ നാഗേശ്വര റാവുവിന്റെ നിയമനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് സ്വയം മാറുകയും ചെയ്തിരുന്നു.

ഇപ്പോള്‍ എന്‍.ഐ.എ ഡയറക്ടറായായിരിക്കുന്ന വൈ.സി മോഡി ഡയറക്ടറായിരുന്ന പരിഗണിക്കപ്പെടുന്നതില്‍ മുന്‍പനാണ്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണസംഘതലവനായിരുന്ന വൈ. സി മോഡി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയാണ്. എന്നാല്‍ മുംബൈ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ റിന മിത്ര തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യയുടെ അദ്യത്തെ വനിത സിബിഐ ഡടയറക്ടറാകും. നിലവില്‍ ആഭ്യന്തരമന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷ്യല്‍ സെക്രട്ടറിയാണ് റിന മിത്ര. ഇരുവര്‍ക്കും സി.ബി.ഐയിലെ പരിചയസമ്പത്തും കണക്കിലെടുത്തേക്കും. ഇതോടൊപ്പം മുംബൈ പോലീസ് കമ്മീഷണര്‍ സുബോധ് കുമാര്‍ ജെയ്സ്വാളിനും ലിസ്റ്റില്‍ മുന്‍തൂക്കമുണ്ട്. ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി സിങ്, സിവിസി അംഗീകരിച്ച മൂന്ന് പേരുള്‍പ്പെട്ട ചുരുക്കപട്ടികയാണ് സെലക്ഷന്‍ സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കുക‌.