LiveTV

Live

National

ആന്ധ്രയില്‍ ടി.ഡി.പിയുമായി സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ആന്ധ്രയില്‍ ടി.ഡി.പിയുമായി സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന്  കോണ്‍ഗ്രസ്

വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

''175 നിയമസഭാ സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലും ഞങ്ങള്‍ ഒറ്റക്ക് മത്സരിക്കും. ടി.ഡി.പിയുമായി ദേശീയതലത്തില്‍ മാത്രമാണ് സഖ്യം, സംസ്ഥാന തലത്തില്‍ സഖ്യമില്ല.'' ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ട്.

തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യത്തിന് 21 സീറ്റ് മാത്രമായിരുന്നു നേടാനായത്. 119 സീറ്റുകളില്‍ 88 സീറ്റോടെ ടി.ആർ.എസ് അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റക്ക് 21 സീറ്റ് കിട്ടിയപ്പോള്‍ ഇത്തവണ 19 സീറ്റിലൊതുങ്ങി. ടി.ഡി.പിക്ക് രണ്ട് സീറ്റിലാണ് ജയിക്കാനായത്.