LiveTV

Live

National

വ്യാജ റിക്രൂട്ട്മെന്റ്​ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

വ്യാജറിക്രൂട്ട്മെന്റിന്റെ ഇരകളായി ആയിരങ്ങൾ ഇന്നും ഗൾഫിലുണ്ടെന്ന്​വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്ങ്​ പറഞ്ഞു.

വ്യാജ റിക്രൂട്ട്മെന്റ്​ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

വ്യാജ റിക്രൂട്ട്മെന്റ്​ ഏജൻസികളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാറുകൾ കൂടി ഉണർന്നു പ്രവർത്തിക്കണമെന്ന് ​കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദുരിതത്തിൽ അകപ്പെടുന്ന ഇന്ത്യക്കാർ മടങ്ങി വരാൻ ആഗ്രഹിക്കാത്തത്​ വലിയ പ്രതിസന്ധിക്ക്​ ഇടയാക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ചൂണ്ടിക്കാട്ടി. വരാണസിയിലെ പ്രവാസി ഭാരതീയ സമ്മേളനത്തിൽ, ദുരിതബാധിതർക്കായുള്ള സന്നദ്ധ സംഘടനകളെകുറിച്ചുള്ള പ്രത്യേക സെഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വ്യാജറിക്രൂട്ട്മെന്റിന്റെ ഇരകളായി ആയിരങ്ങൾ ഇന്നും ഗൾഫിലുണ്ടെന്ന്​വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്ങ്​ പറഞ്ഞു. സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട്​ വ്യാജ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും കേന്ദ്രം​ വലിയ പരിമിതിയാണ് ​നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൾഫ്​ മേഖലയിൽ നിന്നുള്ള പ്രവാസി പ്രശ്​നങ്ങളിൽ കൂടുതൽ ശക്​തമായ നടപടി ആവ​ശ്യമാണെന്ന്​ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വിമാന നിരക്കു വർധന, പുനരധിവാസം, തടവുകാർക്ക്​ നിയമസഹായം, കടക്കെണി മൂലംരൂപപ്പെട്ട ദുരിതം, അഭയകേന്ദ്രങ്ങളുടെ അഭാവം ഉൾപ്പെടെ നിരവധി പ്രശ്​നങ്ങൾ ഉന്നയിക്കപ്പെട്ടുവെങ്കിലും കാര്യമായ പ്രതികരണമൊന്നും ഇല്ലാതെയാണ്​ സെഷൻ അവസാനിച്ചത്​.

മന്ത്രി വി.കെ സിങ്ങിനു പുറമെ ഗിരീഷ്​ പന്ത്​, ഡോ. രാജീവ് ജയ്​റാം, അരുൾദാസ്​ തോമസ്​, രാവേന്ദിരൻ അർജുനൻ, വിനോദ്​ നായാർ, പത്​മിനി അതൽ, പൂനം ജോഷി, പ്രംജിത്​ റായി സുഖ്​ദേവ്​, അചലേഷ്​ അമർ, അബ്ദുൽഗഫൂർ ദാനിഷ്​, സഞ്ജു രാജു എന്നിവരും സംസാരിച്ചു. പുതുതായി പ്രവാസലോകത്തേക്കുവരുന്ന സാധാരണക്കാർക്ക്​ ഉതകുന്ന ബുക്‍ലെറ്റുകളുടെ പ്രകാശനവും നടന്നു