LiveTV

Live

National

കരിങ്കടല്‍ കപ്പലപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ടവരില്‍ മലയാളിയും

ഇരു കപ്പലിലുമായി ആകെ 31 ജീവനക്കാരുണ്ടായിരുന്നതില്‍ 14 പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

കരിങ്കടല്‍ കപ്പലപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ടവരില്‍ മലയാളിയും

കരിങ്കടലിലുണ്ടായ കപ്പലപടകത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും. മലയാളിയുള്‍പ്പെടെ നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കാണാതായ ആറ് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ചയാണ് ടാന്‍സാനിയക്ക് സമീപം കരിങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചത്. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇരു കപ്പലിലുമായി ആകെ 31 ജീവനക്കാരുണ്ടായിരുന്നതില്‍ 14 പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ആകെ 15 ഇന്ത്യക്കാരില്‍ നാല് പേര്‍ രക്ഷപ്പെട്ടു. ഇതില്‍ ആഷിഷ് ആശോക് നായര്‍ മലയാളിയാണ്. എല്‍.പി.ജി മാസ്‌ട്രോ എന്ന കപ്പലിലെ ജീവനക്കാരനാണ് ആശിഷ്. ആറ് ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ വിവരമില്ല. ഇവരെ കണ്ടെത്താന്‍ റഷ്യന്‍ അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍ വേഗം ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ നടപടികള്‍ തുടങ്ങി. രക്ഷപ്പെട്ടവരെയും പ്രാഥമിക ചികിത്സക്ക് ശേഷം ഇന്ത്യയിലെത്തിക്കും.