LiveTV

Live

National

മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രിയങ്കയെത്തുന്നു

പ്രിയങ്ക ലാവോ, കോണ്‍ഗ്രസ് ബചാവോ(പ്രിയങ്കയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ) എന്നത് വര്‍ഷങ്ങളായി കോണ്‍ഗ്രസിനകത്തു നിന്നുയരുന്ന മുദ്രാവാക്യമാണ്...

മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രിയങ്കയെത്തുന്നു

പ്രിയങ്ക ഗാന്ധി സംഘടനാ ചുമതലയിലേക്ക് എത്തുന്നതോടെ നിര്‍ണ്ണായകമായ രാഷ്ട്രീയനീക്കമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. നരേന്ദ്ര മോദി മത്സരിച്ച വരാണസി, ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേഠി തുടങ്ങി യു.പിയിലെ 40 ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ബി.ജെ.പിയുടെ ശക്തികേന്ദ്രത്തില്‍ പടനയിക്കാനാണ് പ്രിയങ്കഗാന്ധിയെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെന്ന് ഉറപ്പ്.

മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രിയങ്കയെത്തുന്നു

ഉത്തര്‍പ്രദേശിലെ 80 ലോകസഭാ മണ്ഡലങ്ങള്‍ക്ക് ഇന്ത്യ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ കളരിയായ ഗൊരഖ്പൂരും അടക്കം 80ല്‍ 71 ലോകസഭാ മണ്ഡലങ്ങളും നേടി യു.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയിരുന്നു. ഗൊരഖ്പൂരില്‍ അഞ്ച് തവണ വിജയിച്ചിട്ടുള്ള യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയാകാന്‍ എം.പി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി പിന്തുണയോടെ എസ്.പി സ്ഥാനാര്‍ഥി 21881 വോട്ടുകള്‍ക്ക് വിജയിച്ചത് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായിരുന്നു. 2014ല്‍ 3.12 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യോഗി ഇവിടെ നിന്നും ജയിച്ചിരുന്നത്.

മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രിയങ്കയെത്തുന്നു

ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷം ചേര്‍ന്നതോടെ ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് തിരിച്ചടിയേറ്റിരുന്നു. എങ്കിലും ഇപ്പോഴും ലോകസഭാ തെരഞ്ഞെടുപ്പിന്റെ സഖ്യചിത്രങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. ബി.എസ്.പിയും എസ്.പിയും ആര്‍.എല്‍.ഡിയും സഖ്യചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ അവര്‍ യു.പിയില്‍ തഴഞ്ഞ മട്ടാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 40 മണ്ഡലങ്ങളില്‍ പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. രാഹുല്‍ ഗാന്ധിയുടെ അമേഠിയും സോണിയയുടെ റായ്ബറേലിയും ഒഴിച്ചിടുക മാത്രമാണ് ബി.എസ്.പി- എസ്.പി- ആര്‍.എല്‍.ഡി സഖ്യം ചെയ്തത്.

പ്രിയങ്ക ലാവോ, കോണ്‍ഗ്രസ് ബചാവോ(പ്രിയങ്കയെ കൊണ്ടുവരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ) എന്നത് വര്‍ഷങ്ങളായി കോണ്‍ഗ്രസിനകത്തു നിന്നുയരുന്ന മുദ്രാവാക്യമാണ്. സഖ്യത്തില്‍ കാര്യമായ പങ്കാളിത്തം പോലും നല്‍കാത്ത പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ തുടര്‍ന്ന് മനോവീര്യം നഷ്ടപ്പെട്ട യു.പി കോണ്‍ഗ്രസിന് പുതുഊര്‍ജ്ജം നല്‍കുന്നതാണ് പ്രിയങ്കയുടെ രംഗപ്രവേശം. പ്രത്യേകിച്ചും കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജ്യസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നേടിയ ജയത്തിന്റെ തുടര്‍ച്ചയാകും പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് സ്വപ്‌നം കാണുക.

മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങള്‍ പിടിക്കാന്‍ പ്രിയങ്കയെത്തുന്നു

'മറ്റുപാര്‍ട്ടികളിലേക്ക് കൊഴിഞ്ഞുപോയ കോണ്‍ഗ്രസുകാരെ തിരികെ കൊണ്ടുവരുകയെന്നതായിരിക്കും പ്രിയങ്ക ഗാന്ധി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഇപ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളില്‍ പലതും മറ്റു പാര്‍ട്ടികളിലേക്കാണ് പോകുന്നത്. അത് തിരികെ കൊണ്ടുവരണം' എന്താകും പ്രിയങ്ക നേരിടാന്‍ പോകുന്ന ആദ്യത്തെ പ്രധാന വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് വ്യക്തമാക്കിക്കഴിഞ്ഞു.