പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച് മോദി
നരേന്ദ്ര മോദി മത്സരിച്ച വരാണസി, ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേഠി തുടങ്ങി യു.പിയിലെ 40 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്

പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് എത്തിയതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം എന്നാല്‍ പലര്‍ക്കും കുടുംബമാണ് പാര്‍ട്ടി. ബി.ജെ.പിയില്‍ ഒരു വ്യക്തിയോ ഒരു കുടുംബമോ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മോദി പറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതു കൊണ്ടൊണെന്ന ബി.ജെ.പിയുടെ പരിഹാസത്തിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
അതേസമയം ഇന്ത്യന്‍ രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമാണ് പ്രിയങ്ക ഗാന്ധിയുടേതെന്നാണ് ബി.ജെ.പി സഖ്യകക്ഷി ജനതാദള്‍ യുണൈറ്റഡ് പ്രതികരിച്ചത്. ജെ.ഡി.യു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ പ്രിയങ്കക്ക് ട്വിറ്ററില്‍ ആശംസകള്‍ നേരുകയും ചെയ്തു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ നിയമിച്ചത്. നരേന്ദ്ര മോദി മത്സരിച്ച വരാണസി, ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേഠി തുടങ്ങി യു.പിയിലെ 40 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്.