LiveTV

Live

National

ജയ്പൂര്‍ മേയര്‍ തെരഞ്ഞെടുപ്പ്: പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിന് പിന്നിലാക്കി ബി.ജെ.പി വിമത സ്ഥാനാര്‍ത്ഥിക്ക് ജയം

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നിലവിലെ മേയറായിരുന്ന ബി.ജെ.പിയുടെ അശോക് ലെഹോത്തി രാജിവെച്ചതിനെ തുടര്‍ന്നാണ്...

ജയ്പൂര്‍ മേയര്‍ തെരഞ്ഞെടുപ്പ്: പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിന് പിന്നിലാക്കി ബി.ജെ.പി വിമത സ്ഥാനാര്‍ത്ഥിക്ക് ജയം

ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിന് പിന്നിലാക്കി ബി.ജെ.പി വിമത സ്ഥാനാര്‍ത്ഥിക്ക് ജയം. വിമത സ്ഥാനാര്‍ത്ഥി വിഷ്ണുദത്ത് ലതയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഒരേയൊരു വോട്ടിന്റെ വ്യത്യാസത്തില്‍ മേയര്‍ സ്ഥാനത്തേക്ക് വിജയിച്ചത്.

വിഷ്ണുദത്തിന് 45 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭരദ്വാജിന് ലഭിച്ചത് 44 വോട്ടുകളായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നിലവിലെ മേയറായിരുന്ന ബി.ജെ.പിയുടെ അശോക് ലെഹോത്തി രാജിവെച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന് വിഷ്ണുദത്തിനെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദന്‍ലാല്‍ സെയ്നി അറിയിച്ചു.