LiveTV

Live

National

21ആം നൂറ്റാണ്ടിലെ ഇന്ദിരയോ പ്രിയങ്ക?

നെഹ്‌റു കുടുംബത്തിനോടുള്ള സ്‌നേഹത്തിനൊപ്പം ഇന്ദിരയോടുള്ള രൂപ സാദൃശ്യവും പ്രിയങ്കയോടുള്ള സ്‌നേഹത്തിന്റെ കാരണമായി...

21ആം നൂറ്റാണ്ടിലെ ഇന്ദിരയോ പ്രിയങ്ക?

ഏറെ നാളായി കോണ്‍ഗ്രസുകാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്തയാണ് ഇന്ന് പുറത്ത് വന്നത്. അച്ഛമ്മക്കും അമ്മക്കും പിന്നാലെ പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ്. ഉരുക്കു കോട്ടകളിലൊന്നായ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുക്കുന്നതോടെ രാജ്യം പ്രതീക്ഷയോടെ കാണുന്ന മുഖമായി മാറി പ്രിയങ്ക.

ഇന്ദിരാഗാന്ധിയുടെ കുടുംബത്തില്‍ നിന്ന് വീണ്ടുമൊരു വനിത കോണ്‍ഗ്രസിന്റെ നിര്‍ണായക പദവിയിലെത്തുമ്പോള്‍ രാജ്യം ഉറ്റു നോക്കുകയാണ് വരുന്ന തെരഞ്ഞെടുപ്പില്‍ എന്ത് ചലനമാണ് പ്രിയങ്കയുടെ വരവുണ്ടാക്കുകയെന്ന്. രാഷ്ട്രീയം പ്രവര്‍ത്തന മേഖലയാക്കാതെ മാറി നിന്ന പ്രിയങ്കക്ക് എങ്ങനെയാണ് പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്താനാവുക? തുടങ്ങി നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കോണ്‍ഗ്രസില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് വേദികളില്‍ അവര്‍ നിറസാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റായ അമേഠിയിലും റായിബറേലിലും എല്ലാ തെരഞ്ഞെടുപ്പിലും തരംഗമുണ്ടാക്കാന്‍ അവരെത്തിയിരുന്നു.

21ആം നൂറ്റാണ്ടിലെ ഇന്ദിരയോ പ്രിയങ്ക?

1999 ല്‍ സോണിയാ ഗാന്ധിയും സുഷമാ സ്വരാജും ബെല്ലാരിയില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കക്ക് കിട്ടിയ സ്വീകരണം ഇന്ദിരാഗാന്ധിക്ക് കിട്ടിയ സ്വീകാര്യതക്ക് തുല്യമായിരുന്നു. നെഹ്‌റു കുടുംബത്തിനോടുള്ള സ്‌നേഹത്തിനൊപ്പം ഇന്ദിരയോടുള്ള രൂപ സാദൃശ്യവും... പ്രിയങ്കയോടുള്ള സ്‌നേഹത്തിന്റെ കാരണമായി രാജീവ്ഗാന്ധിയുടെ മക്കള്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചത് പ്രിയങ്ക ആ പദവിയിലെത്തുമെന്നായിരുന്നു. എന്നാല്‍ വാദ്രകുടുംബത്തിലെ മരുമകള്‍ക്ക് ആ തീരുമാനത്തിലെത്താന്‍ ഏറെ കടമ്പകളുണ്ടായി.

പിന്നീട് കണ്ടത് രാഹുലിന്റെ രാഷ്ട്രീയ പ്രവേശനം. അപ്പോഴും തെരഞ്ഞെടുപ്പ് കാലം പ്രിയങ്കയുടേതായിരുന്നു. 2004 ല്‍ സോണിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. ഇതേ വര്‍ഷം കോണ്‍ഗ്രസിനുണ്ടായ വലിയ നേട്ടത്തില്‍ കൃത്യമായ പങ്ക് പ്രിയങ്കക്കുണ്ടായിരുന്നു. ഈ അനുഭവത്തിന്റെ കരുത്തില്‍ 2007ല്‍ യു.പി അസംബ്ലി തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നയപരമായ ഇടപെടല്‍ പ്രിയങ്കയുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടി.

21ആം നൂറ്റാണ്ടിലെ ഇന്ദിരയോ പ്രിയങ്ക?

അധികാര മോഹികളെയും കുലംകുത്തികളെയും അവര്‍ അനുനയിപ്പിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോവുന്നത് പ്രിയങ്കയാണ്. രാജീവ് ഗാന്ധിയുടെ മരണാനന്തര ചടങ്ങില്‍ അമ്മയെയും സഹോദരനെയും ആശ്വസിപ്പിക്കുന്ന ചിത്രത്തില്‍ നിന്നു തുടങ്ങി ഗാലറിയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധികയിലൂടെ അവര്‍ വളര്‍ന്നു. ഇനി ഇന്ത്യയുടെ ഭരണചക്രം തിരിക്കാന്‍ പ്രിയങ്കയെത്താന്‍ ഒരു തെരഞ്ഞെടുപ്പ് അകലം മാത്രമാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.