LiveTV

Live

National

കേമാന്‍ ഐലന്‍റിലെ കമ്പനികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്:‌ വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കി 

കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, കാരവന്‍ മാഗസിന്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ എന്നിവരെ പ്രതിയാക്കിയാണ് വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കിയത്

കേമാന്‍ ഐലന്‍റിലെ കമ്പനികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്:‌ വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കി 

വിവേക് ഡോവലിന്‍റെ ഉടമസ്ഥതയില്‍ കേമാന്‍ ഐലന്‍റില്‍ കമ്പനികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കോടതിയില്‍ മാനനഷ്ടകേസ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, കാരവന്‍ മാഗസിന്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ എന്നിവരെ പ്രതിയാക്കിയാണ് വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കിയത്. വലിയ ആളുകളെ ആക്രമിക്കാന്‍ തന്നെ ഉപയോഗിക്കുകയാണെന്ന് വിവേക് ഡോവല്‍ ആരോപിച്ചു. കേസ് പാട്യാലഹൌസ് കോടതി ഇന്ന് പരിഗണിക്കും.

കേമാന്‍ ഐലന്‍റിലെ കമ്പനികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്:‌ വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കി 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്‍റെ മകനും വ്യവസായിയുമായ വിവേക് ഡോവല്‍ കേമാന്‍ ഐലന്‍റില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതായുള്ള വാര്‍ത്ത കാരവനാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച് 13 ദിവസത്തിന് ശേഷമായിരുന്നു നടപടിയെന്നും കാരവന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നികുതി വെട്ടിപ്പിനായി നിക്ഷേപം നടത്തുന്നതിന് കുപ്രസിദ്ധമായ കേമാന്‍ ഐലന്‍റിലെ വിവേക് ഡോവലിന്‍റെ നിക്ഷേപത്തിന്‍റെ വാര്‍ത്ത വലിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. വലിയ ആളുകള്‍ക്ക് വേണ്ടി തന്നെ ഉപയോഗിക്കുകയാണെന്ന് വിവേക് ഡോവല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അടക്കമുള്ളവരെ പ്രതിചേര്‍ത്താണ് കേസ് നല്‍കിയിരിക്കുന്നത്.

കേമാന്‍ ഐലന്‍റിലെ കമ്പനികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്:‌ വിവേക് ഡോവല്‍ മാനനഷ്ടക്കേസ് നല്‍കി 

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലാണ് കേസ് പരിഗണിക്കുന്നത്. വിവേക് ഡോവലിന്‍റെ ഇടപാടുകള്‍ സഹോദരന്‍ ശൌര്യ ഡോവലിന്‍റെ വ്യാപാര ഇടപാടുകളുമായി നേരിട്ട് ബന്ധമുള്ളതാണ്. ബി.ജെ.പി നേതാവും ഇന്ത്യാ ഫൌണ്ടേഷന്‍ തലവനുമായ ശൌര്യ ഡോവല്‍ മോദി സര്‍ക്കാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.