LiveTV

Live

National

പുതുവർഷം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പെട്രോള്‍ വില കൂടിയത് 3 രൂപയിലധികം..!

കോഴിക്കോട് ജനുവരി 6ന് 70.31 ആയിരുന്ന പെട്രോള്‍ വില ഇന്ന് 22ആം തിയ്യതി ആയപ്പോഴേക്കും 3.05 രൂപയോളമാണ് കൂടിയത്. ഒരു ലിറ്റർ പെട്രോളിന്‌..

പുതുവർഷം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പെട്രോള്‍ വില കൂടിയത് 3 രൂപയിലധികം..!

രാജ്യത്ത‌് ഇന്ധനവില വീണ്ടും ഉയരുന്നു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന‌് 71.27രൂപയും ഡീസലിന‌് 65.90രൂപയുമാണ് നിലവിലെ വില. പെട്രോളിന് 13-14 പൈസയും, ഡീസലിന് 19-21 പൈസ വീതവുമാണ് വര്‍ധിച്ചത്.

പുതുവർഷം ആരംഭിച്ച‌് ദിവസങ്ങൾക്കുള്ളിൽ ഇന്ധനവില ദിനംപ്രതി കൂടിവരികയാണ്. കോഴിക്കോട് ജനുവരി 6ന് 70.31 ആയിരുന്ന പെട്രോള്‍ വില ഇന്ന് 22ആം തിയ്യതി ആയപ്പോഴേക്കും 3.05 രൂപയോളമാണ് കൂടിയത്. ഒരു ലിറ്റർ പെട്രോളിന്‌ 73.36 രൂപയാണ് നിലവിലെ വില. ഡീസല്‍ വില ജനുവരി ആദ്യം 66.37രൂപ ആയിരുന്നത് 69.78രൂപയിലും എത്തി.

രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയിൽ ക്രൂഡ‌് ഓയിൽ വില കൂടിയതുമാണ‌് വർധനയ‌്ക്ക‌് കാരണമെന്ന‌ാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്. 2018 ഒക്ടോബർ നാലിന‌് ഡൽഹിയിൽ പെട്രോൾ ലിറ്ററിന‌് 84 രൂപയായും മുംബൈയിൽ 91 രൂപയായും വർധിച്ചതാണ‌് റെക്കോര്‍ഡ‌്. പ്രധാന നഗരങ്ങളിലെ പെട്രോൾ വില ലിറ്ററിന‌്: മുംബൈ (76.98), കൊൽക്കത്ത (73.36), ചെന്നൈ (73.99), നോയിഡ (70.97).