LiveTV

Live

National

വോട്ടിങ് യന്ത്രം തിരിമറി ആരോപണം കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതെന്ന് ബി.ജെ.പി

വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച ആശിഷ് റേ കോണ്‍ഗ്രസ് അനുഭാവിയാണെന്നും ലണ്ടനിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടി നടത്തിയത് ഇദ്ദേഹമാണെന്നും ബി.ജെ.പി

വോട്ടിങ് യന്ത്രം തിരിമറി ആരോപണം കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതെന്ന് ബി.ജെ.പി

വോട്ടിങ് യന്ത്രം തിരിമറി ആരോപണത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി. ലണ്ടനിലെ വാര്‍ത്താ സമ്മേളനം ഇന്ത്യയെ താറടിക്കാന്‍ കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതാണെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Also read: ‘2014 ലെ തെരഞ്ഞെടുപ്പില്‍ ഇ.വി.എം തിരിമറി നടന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കയിലെ ഇന്ത്യന്‍ സ്വദേശിയായ ഐ ടി വിദഗ്ധന്‍

ഇ.വി.എമ്മിനെതിരെ ഉയര്‍ന്ന സംശയങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി പറയാതെ വിവാദം കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടുകയാണ് ബി.ജെ.പി. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യമാണ് ബി.ജെ.പി ആയുധമാക്കുന്നത്. പരിപാടിക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാനാണ് കപില്‍ സിബല്‍ ലണ്ടനിലെത്തിയതെന്നും തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് ഇവിഎമ്മിനെതിരെ തിരിഞ്ഞതെന്നും ബി.ജെ.പി ആരോപിച്ചു.

വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച ആശിഷ് റേ കോണ്‍ഗ്രസ് അനുഭാവിയാണെന്നും ലണ്ടനിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടി നടത്തിയത് ഇദ്ദേഹമാണെന്നും ബി.ജെ.പി ആരോപിച്ചു. എന്നാല്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരായ തങ്ങളുടെ നിലപാട് നേരത്തെയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബാലറ്റ് പേപ്പറിലേക്കുള്ള മടക്കം എളുപ്പമല്ലാത്തതിനാല്‍ വിവിപാറ്റുകളെങ്കിലും കാര്യക്ഷമമാക്കണം.

സംശയത്തിന്റെ നിഴലിലുള്ള ഇ.വി.എമ്മിനെ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി ഉള്‍പ്പെടെ കക്ഷികള്‍ പങ്കുവെച്ചത്. നൂറു ശതമാനം വി വി പാറ്റ് ഏര്‍പ്പെടുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.