LiveTV

Live

National

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 8 ന് പരിഗണിക്കും

കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്‍കാലിക തിയ്യതിയാണിത്

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 8 ന് പരിഗണിക്കും

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി ഫെബ്രുവരി 8 ന് പരിഗണിക്കാന്‍ സാധ്യത. കോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്‍കാലിക തിയ്യതി പ്രകാരമാണിത്. ശബരിമല വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ടുകളും വെവ്വേറെയാണ് പരിഗണിക്കുക എന്നും പുനപരിശോധനാ ഹര്‍‌ജികള്‍ തീര്‍പ്പാക്കിയ ശേഷമായിരിക്കും റിട്ടുകള്‍ പരിഗണിക്കുക എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ഭരണഘടന ബഞ്ചിലെ അംഗമായ ഇന്ദുമല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കണമെന്ന് കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല.