LiveTV

Live

National

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

ജനുവരി 27 ന് സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തില്‍വെച്ചാണ് വിവാഹം

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ജനുവരി 27 ന് സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തില്‍വെച്ചാണ് വിവാഹം. ദിഗ്‌സറിലെ കുടുംബക്ഷേത്രത്തിലാണ് ചടങ്ങ്.

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

ഹാര്‍ദിക്കിന്റെ പിതാവ് ഭാരത് പട്ടേലും സഹായി നിഖില്‍ സവാനിയുമാണ് ഹാര്‍ദികിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. വിവാഹം ലളിതമായ ചടങ്ങായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുവരുടെയും അടുത്ത ബന്ധുക്കളായ നൂറോളം പേര്‍ മാത്രമായിരിക്കും ചടങ്ങിനെത്തുക. ഹാര്‍ദികിന്റെ രണ്ട് വയസ്സിന് ഇളയതാണ് കിഞ്ചല്‍. വിവാഹ ശേഷം വധൂവരന്മാര്‍ കിഞ്ചലിന്റെ സ്വദേശമായ വിരാംഗാമിലേക്ക് പോകും. കിഞ്ചലിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് സൂററ്റിലാണ്.

ഹാര്‍ദികിന്റെ സഹോദരി മോണിക പട്ടേലിന്റെ സഹപാഠിയാണ് കിഞ്ചല്‍. ഹാര്‍ദികിന്റെ വീട്ടില്‍ നിത്യസന്ദര്‍ശകയായ കിഞ്ചലും ഹാര്‍ദികും നല്ല സൗഹൃദത്തിലാണ്. കൊമേഴ്‌സ് ബിരുദധാരിയായ കിഞ്ചല്‍ ഇപ്പോള്‍ നിയമ വിദ്യാര്‍ഥിനിയാണ്.

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

ഗുജറാത്തിലെ പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഹാർദിക് പട്ടേൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് 25കാരനായ ഹാർദിക് പട്ടേൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരെ അണിനിരക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന് ഹാർദിക് പട്ടേൽ പിന്തുണ അറിയിച്ചിട്ടുണ്ട്.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ ഹാർദിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Also read: ഹാര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി

Also read: പട്ടേല്‍ സംവരണം: ഹാര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി