കോട്ടയം സീറ്റ് വെച്ച് മാറില്ലെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം കൂടാതെ ഇടുക്കി സീറ്റും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.

കോട്ടയം സീറ്റ് ആരുമായും വെച്ച് മാറില്ലെന്ന് കേരള കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമില്ല, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി എം.പി പറഞ്ഞു. കോട്ടയം കൂടാതെ ഇടുക്കി സീറ്റും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി കോട്ടയം സീറ്റ് വെച്ചുമാറുമെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വെച്ചുമാറില്ലെന്ന കാര്യം ജോസ് കെ മാണി എം.പി അടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു.
കോട്ടയം സീറ്റ് കൂടാതെ ഇടുക്കി സീറ്റും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഈ സീറ്റുകളല്ലാതെ വേറെ സീറ്റുകള്‍ വേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം കേരള കോണ്‍ഗ്രസിന്റെ കേരള യാത്രയ്ക്ക് ശേഷം തീരുമാനിക്കും. കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്ന കാര്യം അജണ്ടയിലില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.