LiveTV

Live

National

കര്‍ണാടകയില്‍ ബോട്ടപകടത്തില്‍ 8 മരണം; ഒരാളെ കാണാതായി

26 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും, 17 പേരെ രക്ഷപ്പെടുത്തിയെന്നും ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നും 8 മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു

കര്‍ണാടകയില്‍ ബോട്ടപകടത്തില്‍ 8 മരണം; ഒരാളെ കാണാതായി

കര്‍ണാടകയില്‍ ബോട്ടപകടത്തില്‍ 8 പേര്‍ മരിച്ചു. കാര്‍വാര്‍ തീരത്തിനടുത്തായാണ് അപകടമുണ്ടായത്. 26 പേരായിരുന്നു അപകടമുണ്ടാകുമ്പോള്‍ ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റുഗാര്‍ഡും മത്സ്യത്തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനവുമായെത്തിയത്. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

26 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും, 17 പേരെ രക്ഷപ്പെടുത്തിയെന്നും ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നും 8 മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാര്‍വാറിന് സമീപത്തെ കൂര്‍മഗഡ ദ്വീപിലെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. വേറെയും ബോട്ടുകളില്‍ യാത്രക്കാരുണ്ടായിരുന്നു. അപകടം മറ്റ് ബോട്ടുകളിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്, ഉടനെത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായതും മരണസംഖ്യ ഉയരുന്നത് തടയാനായതും.

കാര്‍വാറിലെ എം.എല്‍.എ. രൂപാലി നായികും മറ്റൊരു ബോട്ടിലായി ഉണ്ടായിരുന്നു. അപകടത്തിന് അതുകൊണ്ടുതന്നെ എംഎല്‍എയും ദൃക്സാക്ഷിയായിരുന്നു. തന്റെ ബോട്ടിലുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്നും പിന്നീടാണ് നാവികസേനയുടെ സഹായം തേടിയതെന്നും അവര്‍ പറഞ്ഞു.