മഹാരാഷ്ട്രയില്‍ 13 ഹോട്ടല്‍ വെയിറ്റര്‍ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേര്; അപേക്ഷിച്ചവരില്‍ കൂടുതലും ബിരുദ ധാരികള്‍

മഹാരാഷ്ട്രയില്‍ 13 ഹോട്ടല്‍ വെയിറ്റര്‍ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേര്. ഹോട്ടല്‍ വെയിറ്റര്‍ പദവിയിലേക്ക് സംസ്ഥാന സെകട്രറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച നിബന്ധന നാലാം ക്ലാസ് പാസ്സാകുക എന്നതിലേക്കാണ് ഭൂരിപക്ഷവും ബിരുദ ധാരികളായ വ്യക്തികള്‍ അപേക്ഷിച്ചത്. രാജ്യത്തെ തൊഴില്‍ ലഭ്യത കുറവ് വ്യക്തമാക്കുന്നതാണ് ഈ വാര്‍ത്തയെന്നാണ് സാമുഹിക മാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം.
നൂറ് മാര്‍ക്കിന്റെ പരീക്ഷയാണ് ഹോട്ടല്‍ വെയിറ്റര്‍ പദവിയിലേക്കുള്ള ആദ്യ കടമ്പ. ഡിസംബര്‍ 31ന് പരീക്ഷയെല്ലാം അവസാനിച്ചു, തുടര്‍ന്നാണ് റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിച്ചത്. 13 തെരഞ്ഞെടുത്ത ഹോട്ടല്‍ വെയിറ്റര്‍മാരില്‍ എട്ട് പേര് പുരുഷന്മാരും അഞ്ച് പേര് സ്ത്രീകളുമാണ്. മൂന്ന് നാല് പേര് ഇനിയും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും പരീക്ഷാ മന്ത്രാലയം പറയുന്നു. തെരഞ്ഞെടുത്ത 13 പേരില്‍ 12 പേരും ബിരുദ ധാരികളാണ്. ഒരാള്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയായതായും പരീക്ഷാ മന്ത്രാലയം അറിയിച്ചു. എല്ലാവരും 25-27 പ്രായത്തിലുള്ളവരാണ്.
സംസ്ഥാനത്തെ തൊഴിലിലായ്മയുടെ യഥാര്‍ത്ഥ ചിത്രമാണിത് കാണിക്കുന്നതെന്ന് വമ്പിച്ച വിമര്‍ശനമുണ്ട്. പതിമൂന്ന് തസ്തികകളിലേക്ക് 7000 പേര് അപേക്ഷിച്ചത് തന്നെ രാജ്യത്തിലെയും സംസ്ഥാനത്തെയും തൊഴിലിലായ്മയാണ് കാണിക്കുന്നതെന്ന് എന്‍.സി.പി നേതാവ് പറഞ്ഞു. നാലാം ക്ലാസ് മാനദണ്ഡമാക്കിയുള്ള ജോലിക്ക് ബിരുദ ധാരികളെ തെരഞ്ഞെടുത്ത് നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.