LiveTV

Live

National

ആശുപത്രി അധികൃതര്‍ പ്രവേശനമനുവദിച്ചില്ല; കശ്മീരില്‍ റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു

ആശുപത്രി അധികൃതര്‍ പ്രവേശനമനുവദിച്ചില്ല; കശ്മീരില്‍ റോഡരികില്‍  പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു

ശ്രീനഗറിലെ ലാല്‍ ഡെഡ് ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതോടെ റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരണപ്പെട്ടു. കശ്മീരിലെ കുപ്‍വാര ജില്ലയില്‍ നിന്നുള്ള യുവതിക്കാണ് ദാരുണ അനുഭവം നേരിടേണ്ടി വന്നത്. താഴ്വരയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ലാല്‍ ‍ഡെഡ് ആശുപത്രി.

രാത്രി പ്രസവ വേദന അനുഭവപ്പെട്ട സുരയ്യയെ ആറ് മണിക്കൂര്‍ ശ്രമത്തിന്റെ ഫലമായാണ് 14 കിലോ മീറ്റര്‍ ദുരത്തുള്ള കുപ്‍വാര ആശുപത്രിയില്‍ എത്തിച്ചതെന്ന് സുരയ്യയുടെ സഹോദരന്‍ ഹാമി സമാന്‍ പറയുന്നു. അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അടുത്തുള്ള ലാല്‍ ഡെഡ് ആശുപത്രിയില്‍ എത്തിക്കുന്നത്. ലാല്‍ ഡെഡ് ആശുപത്രിയില്‍ നിരീക്ഷണത്തിന് വെച്ച യുവതിയെ അല്‍പസമയത്തിന് ശേഷം മടക്കിയയക്കുകയായുരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. അതിന് ശേഷം രാത്രി 8:30 മണിയോടെ യുവതി റോഡരികില്‍ പ്രസവിക്കുകയും വൈകാതെ തന്നെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. കശ്മീരില്‍ കഴിഞ്ഞ ദിവസം കനത്ത മഞ്ഞ് വീഴ്ച്ചയായിരുന്നു. മൈനസ് 0.7 താപനിലയായിരുന്നു ശ്രീനഗറില്‍ ഇന്നലെ രേഖപ്പെടുത്തിയത്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.