LiveTV

Live

National

മോദിയെ വിമര്‍ശിച്ചതിന് ജയിലിലായ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി രാഹുല്‍

നരേന്ദ്ര മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെയും വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഗേമിനാണ് രാഹുൽ കത്തയച്ചത്.

മോദിയെ വിമര്‍ശിച്ചതിന് ജയിലിലായ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് ജയിലില്‍ അടക്കപ്പെട്ട മണിപ്പൂർ മാധ്യമപ്രവർത്തകന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കത്തയച്ചു. നരേന്ദ്ര മോദിയേയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെയും വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഗേമിനാണ് രാഹുൽ കത്തയച്ചത്.

മോദിയെ വിമര്‍ശിച്ചതിന് ജയിലിലായ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി രാഹുല്‍

വിയോജിപ്പുകളെ നിശബ്ദമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് കിഷോർ ചന്ദ്രയുടെ അറസ്റ്റെന്ന് രാഹുൽ ഗാന്ധി കത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബി.ജെ.പി സര്‍ക്കാര്‍ മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണ്. തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ തകര്‍ക്കാനാണ് ഫാസിസ്റ്റ് ശക്തികളുടെ നീക്കമെന്നും രാഹുല്‍ വിമര്‍ശിച്ചു.

മോദിയെ വിമര്‍ശിച്ചതിന് ജയിലിലായ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി രാഹുല്‍

ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് ഇംഫാലിലെ ലോക്കല്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്രയെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിമര്‍ശിച്ചു എന്നതാണ് കുറ്റം. മോദിയുടെ കളിപ്പാവയായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നാണ് കിഷോര്‍ ഉന്നയിച്ച ഒരു വിമര്‍ശനം. ഝാന്‍സി റാണിയുടെ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച ആര്‍.എസ്.എസിനെയും കിഷോര്‍ പോസ്റ്റില്‍ വിമര്‍ശിച്ചു. മണിപ്പൂരുമായി ഒരു ബന്ധവുമില്ലാത്ത പരിപാടി സംഘടിപ്പിച്ചതിനെതിരെ ആയിരുന്നു വിമര്‍ശനം. തീവ്രവാദ ആശയ പ്രചരണമാണിതെന്ന് ആരോപിച്ചാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തത്.