LiveTV

Live

National

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് വരാണസിയിൽ നാളെ തുടക്കമാകും

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്  വരാണസിയിൽ നാളെ തുടക്കമാകും

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഉത്തർപ്രദേശിലെ വരാണസിയിൽ തിങ്കളാഴ്ച തുടക്കമാകും. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രവാസി പിന്തുണ ഉറപ്പാക്കാനുതകുന്ന സുപ്രധാന നടപടികൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ റോൾ' എന്ന വിഷയത്തെ അധികരിച്ചാണ് പതിനഞ്ചാം ഭാരതീയ ദിവസ് സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം കൂടിയായ വരാണസിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ വിവിധ വിദേശ നാടുകളിൽ നിന്നായി രണ്ടായിരത്തോളം പ്രതിനിധികൾ സംബന്ധിക്കും. വരാണസിയിൽ മോദിയുടെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിയും ചിത്രം പതിച്ച ബോർഡുകളും കമാനവും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സമ്മേളനത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള മികച്ച അവസരം എന്ന നിലക്കു കൂടിയാണ്ബി.ജെ.പി നോക്കി കാണുന്നത്. എന്നാൽ ഗൾഫിനു വേണ്ടി പ്രത്യേക സെഷൻ ഇത്തവണ ഇല്ല.

രാവിലെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൾപ്പെടെ പ്രമുഖർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രവാസി നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ യു.പിക്കു വേണ്ടി പ്രത്യക സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി സുമ്മളനത്തെ അഭിസംബാധന ചെയ്യുക. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ വിതരണം ചെയ്യും.