LiveTV

Live

National

റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തും

നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തവരുള്‍പ്പെടെ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഡി.കെ ശിവകുമാര്‍

റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തും

കര്‍ണാടക ബംഗളൂരു ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കഴിയുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എം.എല്‍.എമാര്‍ ഇന്ന് തന്നെ റിസോര്‍ട്ട് വിട്ടേക്കും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയിലുള്ളത്. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തവരുള്‍പ്പെടെ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.