LiveTV

Live

National

രാഹുലിന് പക്വത വന്നതിന്‍റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി 

നേരത്തെ സരോജ് പാണ്ഡെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചത് വിവാദമായിരുന്നു.

 രാഹുലിന് പക്വത വന്നതിന്‍റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അല്‍പം പക്വത വന്ന ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി സരോജ് പാണ്ഡെ. നേരത്തെ സരോജ് പാണ്ഡെ രാഹുലിനെ മന്ദബുദ്ധിയെന്ന് വിളിച്ചത് വിവാദമായിരുന്നു.

 രാഹുലിന് പക്വത വന്നതിന്‍റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി 

രാഹുലിന്‍റെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് പക്വത വന്ന ലക്ഷണമുണ്ടെന്ന് ഛത്തിസ്‍ഗഡില്‍ നിന്നുള്ള എം.പി സരോജ് പാണ്ഡെ മറുപടി പറഞ്ഞത്. വ്യാപം അഴിമതിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വിലപ്പോയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് റഫാല്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ബി.ജെ.പി ഒരുതരത്തിലുള്ള അഴിമതിയും നടത്തില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സരോജ് പാണ്ഡെ അവകാശപ്പെട്ടു.

 രാഹുലിന് പക്വത വന്നതിന്‍റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി 

കൊക്കോകോളയുടെ സ്ഥാപകന്‍ ഒരിക്കല്‍‍‍‍ നാരങ്ങാവെള്ളം വിറ്റുനടന്നിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുലിനെ സരോജ് പാണ്ഡെ മന്ദബുദ്ധിയെന്ന് വിളിച്ചത്. രാഹുല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. എന്നാല്‍ പഠനത്തിനും പ്രായമുണ്ട്. 40 വയസ്സിന് ശേഷം പഠിക്കാന്‍ ശ്രമിച്ചാല്‍ അത് പഠനമല്ല. അത്തരക്കാരെ മന്ദബുദ്ധികള്‍ എന്നാണ് വിളിക്കുക എന്നും സരോജ് പാണ്ഡെ പരിഹസിക്കുകയുണ്ടായി.

 രാഹുലിന് പക്വത വന്നതിന്‍റെ ലക്ഷണമുണ്ടെന്ന് ബി.ജെ.പി എം.പി 

കഴിഞ്ഞ ദിവസം ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും സരോജ് പാണ്ഡെ വിമര്‍ശിച്ചു. സ്വന്തം സംസ്ഥാനത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ മമതയ്ക്ക് കഴിയുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പശ്ചിമ ബംഗാളില്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും സരോജ് പാണ്ഡെ കുറ്റപ്പെടുത്തി.