LiveTV

Live

National

മായാവതിക്കെതിരായ അധിക്ഷേപം: ബി.ജെ.പി എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു

ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും തന്‍റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും എം.എല്‍.എ സാധന സിങ് വ്യക്തമാക്കി

മായാവതിക്കെതിരായ അധിക്ഷേപം: ബി.ജെ.പി എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു

ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ ബി.ജെ.പി എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും തന്‍റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും എം.എല്‍.എ സാധന സിങ് വ്യക്തമാക്കി. മായാവതി അധികാരത്തിനായി അഭിമാനം പണയംവെച്ചു എന്നായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസംഗം.

മായാവതിക്കെതിരായ അധിക്ഷേപം: ബി.ജെ.പി എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു

‌ഉത്തര്‍പ്രദേശിലെ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മുഗള്‍സറായി എം.എല്‍.എ സാധന സിങിന്‍റെ അധിക്ഷേപം. ആത്മാഭിമാനമില്ലാത്ത സ്ത്രീയാണ് മായാവതിയെന്നും അധികാരത്തിനായി മായാവതി അഭിമാനം പണയം വെച്ചിരിക്കുകയാണെന്നും സാധന സിങ് പറഞ്ഞു. ലക്നൌവിലെ ഗസ്റ്റ് ഹൌസില്‍ വെച്ച് സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മായാവതിക്ക് നേരെ അതിക്രമം നടത്തിയിട്ടും ഇപ്പോള്‍ സഖ്യം ഉണ്ടാക്കിയതിനെ കുറിച്ച് പറയുമ്പോഴായിരുന്നു എം.എല്‍.എയുടെ അസഭ്യവര്‍ഷം

"തനിക്കെതിരെ അതിക്രമം ഉണ്ടായപ്പോള്‍ ദ്രൌപദി പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു. എന്നാല്‍ ഈ സ്ത്രീക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അവര്‍ അധികാരത്തിനായി അഭിമാനം പണയം വെച്ചിരിക്കുകയാണ്", എന്നാണ് എം.എല്‍.എ പറഞ്ഞത്.

മായാവതിക്കെതിരായ അധിക്ഷേപം: ബി.ജെ.പി എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു

എന്നാല്‍ പ്രസംഗത്തിന് പിന്നാലെ എം.എല്‍.എക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപമാണ് ഇതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞപ്പോള്‍ ഒരു ബി.ജെ.പി നേതാവ് ഇങ്ങനെ പറ‍ഞ്ഞതില്‍ അത്ഭുതമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. ബി.ജെ.പിയുടെ ജന്മിത്വ മനോഭാവമാണ് മായാവതിക്കെതിരായ അധിക്ഷേപത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബി.എസ്.പിയും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് എം.എല്‍.എ രംഗത്തെത്തിയത്. സാധന സിങിന്‍റെ അധിക്ഷേപത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ നോട്ടീസ് അയച്ചിരുന്നു.