പന്നിപ്പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമിത് ഷാ ആശുപത്രി വിട്ടു
ബി.ജെ.പിയുടെ ഐ.ടി സെല്‍ ചുമതലയുളള അമിത് മാല്‍വിയയും അമിത് ഷാ ആശുപത്രി വിട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ചികിത്സ നടന്ന ഡല്‍ഹിയിലെ എയിംസ് അധികൃതര്‍ തന്നെയാണ് അമിത് ഷാക്ക് പന്നിപ്പനിയാണെന്ന വിവരം വ്യക്തമാക്കിയത്. ഇന്ന് രാവിലെ 10.20ഓടെയാണ് അമിത്ഷാ ആശുപത്രി വിട്ടത്.
ബി.ജെ.പിയുടെ ഐ.ടി സെല്‍ ചുമതലയുളള അമിത് മാല്‍വിയയും അമിത് ഷാ ആശുപത്രി വിട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അമിത് ഷായെ കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.
അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി ഒമ്പതുമണിയോടെയാണ് അമിത് ഷാ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയത്. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. വിശദ പരിശോധനകള്‍ക്കൊടുവിലാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ബി.ജെ.പി അധ്യക്ഷന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.