LiveTV

Live

National

70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്തതാണ് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതെന്ന് കെജ്‍രിവാള്‍

രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം. ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കരുത്.

70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്തതാണ് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതെന്ന് കെജ്‍രിവാള്‍

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. അതുകൊണ്ട് തന്നെ ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും കെജ്‍രിവാള്‍ പറഞ്ഞു.

70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്തതാണ് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തതെന്ന് കെജ്‍രിവാള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 70 വര്‍ഷമായി പാകിസ്താന്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെജ്‍രിവാള്‍ വിമര്‍ശിച്ചു. അവര്‍ മുസ്‍ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ തിരിച്ചു, ക്രിസ്ത്യാനികള്‍ക്കെതിരെ മുസ്‍ലിംകളെ വര്‍ഗീയ ചേരിയിലാക്കി. ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകും. അതുകൊണ്ട് തന്നെ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം. ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കരുത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി
Also Read

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി

വിഷം തുപ്പുന്ന ചില കൊടുംവര്‍ഗീയവാദികളെ ട്വിറ്ററില്‍ പിന്തുടരുന്ന മോദിയെയും കെജ്‍രിവാള്‍ നിശിതമായി വിമര്‍ശിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നവരെയും ദലിതരെയും സ്ത്രീകളെയും അപമാനിക്കുന്നവരെയും ട്വിറ്ററില്‍ പിന്തുടരുന്ന പ്രധാനമന്ത്രിയെ ഓര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.