LiveTV

Live

National

മോദിയുടെ ഭരണ കാലത്ത് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ചു; ഇപ്പോള്‍ കടം 82 ലക്ഷം കോടി

ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ജൂണ്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാരിന്റെ കടം 54,90,763 കോടി രൂപയായിരുന്നു. 

മോദിയുടെ ഭരണ കാലത്ത് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ചു; ഇപ്പോള്‍ കടം 82 ലക്ഷം കോടി

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സര്‍ക്കാരിന്റെ കടബാധ്യത കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദി സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത 49 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സര്‍ക്കാരിന്റെ കടം 82 ലക്ഷം കോടി രൂപയായി. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന എട്ടാമത് എഡിഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 82,03,253 കോടി രൂപയാണ്. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ജൂണ്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാരിന്റെ കടം 54,90,763 കോടി രൂപയായിരുന്നു. ഇതിനൊപ്പം പൊതു കടം 51.7 ശതമാനം വര്‍ധിച്ചു. 48 ലക്ഷം കോടിയായിരുന്ന പൊതുകടം മോദിയുടെ ഭരണ കാലത്ത് 73 ലക്ഷം കോടി രൂപയായി.

മോദിയുടെ ഭരണ കാലത്ത് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ചു; ഇപ്പോള്‍ കടം 82 ലക്ഷം കോടി

ആഭ്യന്തര കടത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 54 ശതമാനം വര്‍ധിച്ച് 68 ലക്ഷം കോടി രൂപയായാണ് ആഭ്യന്തര കടം വളര്‍ന്നിരിക്കുന്നത്. രാജ്യം അതിവേഗം വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് കടത്തിന്റെ പടുകുഴിയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മോദിയുടെ ഭരണ കാലത്ത് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ചു; ഇപ്പോള്‍ കടം 82 ലക്ഷം കോടി

സാമ്പത്തിക വികസനം ഇടിഞ്ഞത് കൂടാതെ നോട്ട് നിരോധനം മൂലം ഒട്ടേറെ ചെറുകിട വ്യവസായങ്ങളെ ശവക്കുഴിയിലാക്കാനും കഴിഞ്ഞു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചുവെന്നും മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും പിടിപ്പുകേടുമാണ് ഇതിന് കാരണമെന്നും കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കുറ്റപ്പെടുത്തിയിരുന്നു.

മോദിയുടെ ഭരണ കാലത്ത് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനം വര്‍ധിച്ചു; ഇപ്പോള്‍ കടം 82 ലക്ഷം കോടി

കള്ളപ്പണം തടയാന്‍ കടുത്ത സാമ്പത്തിക പരിഷ്കരണങ്ങള്‍ നടത്തിയെന്ന് അവകാശപ്പെടുമ്പോഴും മോദിയുടെ ഭരണകാലയളവില്‍ സാമ്പത്തികമായി രാജ്യം വന്‍വീഴ്ച നേരിട്ടുവെന്ന് വ്യക്തമാക്കുകയാണ് ഈ റിപ്പോര്‍ട്ട്. 2010-2011 മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 52 ലക്ഷം കോടിയുടെ വിപണി വായ്പയാണ് എടുത്തത്.