LiveTV

Live

National

സത്യം വിളിച്ചുപറഞ്ഞാല്‍ നിഷേധിയാകുമോ ? അങ്ങനെയെങ്കില്‍ താന്‍ നിഷേധിയാണെന്ന് ബി.ജെ.പി നേതാവ്

മോദി സര്‍ക്കാര്‍ വെറും മോഹന വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയമാണെന്നും ശത്രുഘന്‍ സിന്‍ഹ വ്യക്തമാക്കി.

സത്യം വിളിച്ചുപറഞ്ഞാല്‍ നിഷേധിയാകുമോ ? അങ്ങനെയെങ്കില്‍ താന്‍ നിഷേധിയാണെന്ന് ബി.ജെ.പി നേതാവ്

സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി ശത്രുഘന്‍ സിന്‍ഹ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ ശത്രുഘന്‍ സിന്‍ഹ തുറന്നടിച്ചത്.

‘’ചിലര്‍ എന്നോട് ചോദിക്കുന്നു, നിങ്ങള്‍ എന്തിനാണ് ബി.ജെ.പിയില്‍ തുടര്‍ന്നുകൊണ്ട് സ്വന്തം പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നത് എന്ന്. ഞാന്‍ പറഞ്ഞു, സത്യം വിളിച്ചു പറയുന്നവന്‍ നിഷേധി ആകുമെങ്കില്‍ ഞാനും നിഷേധിയാണ്.’’

- ശത്രുഘന്‍ സിന്‍ഹ പറയുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കൊല്‍ക്കത്തയില്‍ പ്രതിപക്ഷ മഹാറാലി അരങ്ങേറിയത്.

സത്യം വിളിച്ചുപറഞ്ഞാല്‍ നിഷേധിയാകുമോ ? അങ്ങനെയെങ്കില്‍ താന്‍ നിഷേധിയാണെന്ന് ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് അടുക്കാറായി. ബി.ജെ.പി ഇപ്പോഴിതാ, ജന ശ്രദ്ധ അയോധ്യയിലേക്ക് തിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുന്നു. മോദി സര്‍ക്കാര്‍ വെറും മോഹന വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയമാണെന്നും ശത്രുഘന്‍ സിന്‍ഹ വ്യക്തമാക്കി. ജനങ്ങള്‍ പുതിയ നേതൃത്വത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും ശത്രുഘന്‍ സിന്‍ഹക്കെതിരെ ബി.ജെ.പിയിലെ ഏതാനും നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ശത്രുഘന്‍ സിന്‍ഹ വെറും അവസരവാദി മാത്രമാണെന്നാണ് ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം.